പണംവെച്ച് ചീട്ടുകളി; പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പണംവെച്ച് ചീട്ടുകളിച്ചതിന് രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട എ.ആർ ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനിൽ, പാലക്കാട് എ.ആർ ക്യാമ്പിലെ സി.പി.ഒ അനൂപ് കൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഈ മാസം 16ന് വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. പത്തുലക്ഷം രൂപയിലധികം വെച്ചായിരുന്നു ചീട്ടുകളി. 12 പേരാണ് അന്ന് സംഭവസ്ഥലത്തുനിന്നും പിടിയിലായത്. സ്റ്റേഷൻ ജാമ്യത്തിൽ 12 പേരെയും വിട്ടയക്കുകയും ചെയ്തു.

ഇതിൽ രണ്ടു പേർ പൊലീസുകാരാണെന്ന വിവരം അന്നുതന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഇവർക്കെതിരെ നടപടി വന്നിരിക്കുന്നത്.

Tags:    
News Summary - Playing cards with money Suspension for two policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.