പണംവച്ച് ചീട്ടുകളി: മീനങ്ങാടിയിൽ 14 അംഗ സംഘം പിടിയിൽ; 4.32 ലക്ഷം പിടിച്ചെടുത്തു

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ പണംവച്ച് ചീട്ടുകളിച്ച 14 അംഗ സംഘം പിടിയിൽ. പനമരം കൈപ്പാട്ടുകുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ്‌ (40), ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ് (40), തൊവരിമല തുളുനാടൻ വീട്ടിൽ ഷറഫുദ്ദീൻ (41), ബത്തേരി കുപ്പാടി പുഞ്ചയിൽ വീട്ടിൽ സുനിൽ (32), കാരച്ചാൽ വടക്കുമ്പുറത്തു വീട്ടിൽ ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടിൽ ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തിൽ ഷിബു (40), ഇരുളം മേത്തുരുത്തിൽ അജീഷ് (36), തൊണ്ടർനാട് പുന്നോത്തു വീട്ടിൽ ഷംസീർ (38), അമ്പലവയൽ വികാസ് കോളനി കളനൂർ വീട്ടിൽ രമേശൻ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടിൽ സലിം (47), മൂലങ്കാവ് തൊട്ടുച്ചാലിൽ വീട്ടിൽ അരുൺ (33), തരുവണ നടുവിൽ വീട്ടിൽ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കൽ വീട്ടിൽ പ്രജീഷ് (37) എന്നിവരാണ് പിടിയിലായത്.

കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിൽ നിന്ന് മീനങ്ങാടി പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തിൽ നിന്ന് 4,32,710 രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് വയനാട് ജില്ലയിൽ ചീട്ടുകളി സംഘത്തിൽ നിന്നും ഇത്രയും വലിയ തുക പിടികൂടുന്നത്.

മീനങ്ങാടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റസാഖ്, രതീഷ്, ചന്ദ്രൻ സിവിൽ പൊലീസ് ഓഫീസർമാരായ ഖാലിദ്, സുമേഷ്, വിൽസൺ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുള്ളത്.

Tags:    
News Summary - Playing cards for money: 14-member gang arrested in Meenangadi; 4.32 lakh was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.