Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിലായ തോട്ടം തൊഴിലാളി റിമാൻഡിൽ
നെടുങ്കണ്ടം: കഞ്ചാവുമായി പിടിയിലായ തോട്ടം തൊഴിലാളിയെ റിമാൻഡ് ചെയ്തു. കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി രാജ എന്ന കാളി മുത്തുവിനെയാണ് (30) റിമാൻഡ് ചെയ്തത്.
ഇടുക്കിയിലെ തോട്ടം മേഖലയില്‍ കഞ്ചാവ് വിൽപന നടത്തിവന്ന രാജയെ ബുധനാഴ്ചയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്ന് രണ്ടേമുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു.നെടുങ്കണ്ടം കൈലാസപ്പാറയിലെ സ്വകാര്യ തോട്ടത്തിലെ തൊഴിലാളിയായ രാജ കമ്പത്തുനിന്ന് ബസ് മാര്‍ഗവും സമാന്തര സർവിസുകളിലുമാണ് കഞ്ചാവ് അതിര്‍ത്തി കടത്തിയിരുന്നത്.
ചെറിയ പൊതികളാക്കി പൊതി ഒന്നിന് 500 രൂപ നിരക്കിലായിരുന്നു വിൽപന. വിദ്യാർഥികളും തോട്ടം തൊഴിലാളികളും അടക്കമുള്ളവര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നു. നെടുങ്കണ്ടം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.