മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ജസ്റ്റ് റിമംബർ ദാറ്റ്...; പി.കെ അബ്ദു റബ്

ബ്രഹ്മപുരത്തെ തീയണഞ്ഞെങ്കിലും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് എനിക്കും ശ്വാസം മുട്ടുന്നു. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസം വലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്ന മമ്മൂട്ടിയുടെ പ്രസ്താവനയ്ക്ക് ഫേസ് ബുക്കിലൂടെ മറുകുറിപ്പ് എഴുതിയിരിക്കുകയാണ് മുൻ മന്ത്രി പി.കെ. അബ്ദു റബ്.

ഫേസ് ബു​ക്ക് പോസ്റ്റിന്റെ പൂർണരൂപം: മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്... മമ്മൂക്കാ നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക്

നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ...! കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്‌. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്...

Tags:    
News Summary - P.K. Abdu Rabb Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.