പി.കെ. ശ്രീമതിയുടെ വിവാദ പ്രസംഗം: പ്രത്യേകസംഘം അന്വേഷിക്കണമെന്ന്​ ഹരജി

കൊച്ചി: പി. കെ. ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തി​​െൻറ പേരിൽ നൽകിയ പരാതിയിൽ നടപടിയില്ലെന്നാരോപിച്ച്​ ഹൈകോ ടതിയിൽ ഹരജി. പത്തനംതിട്ട എസ്​.​െഎക്ക്​ നൽകിയ പരാതിയിൽ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശി ആർ.എം. രാജസിംഹയാണ്​ ഹരജി നൽകിയത്​.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പട്ട് പാർട്ടിയുടെയും സർക്കാറി​​െൻറയും നിലപാട് വ്യക്തമാക്കാൻ ചേർന്ന യോഗത്തിലാണ്​ പി.കെ. ശ്രീമതി വിവാദ പരാമർശം നടത്തിയത്​. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾ കുളത്തിൽ മുങ്ങിക്കുളിക്കണമെന്ന് പറയുന്നത് പുരുഷന്മാർക്ക് സ്ത്രീ സൗന്ദര്യം ആസ്വദിക്കാനാണെന്നായിരുന്നു പരാമർശം.

ഇതു ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണെന്നാണ്​ പരാതിയിൽ പറയുന്നത്​. 2018 ഒക്ടോബർ ഒമ്പതിന് നടത്തിയ പരാമർശത്തി​​െൻറ പേരിൽ 17നാണ്​ പരാതി നൽകിയത്​. ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന്​ ഹരജിയിൽ പറയുന്നു.

Tags:    
News Summary - pk sreemathi hate statement high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.