തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് മന്ത്രി എ.കെ ബാലൻ. സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തിൽ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ മറ്റ് മാർഗങ്ങൾ അവർക്ക് തേടാമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
സമാനമായ സന്ദർഭങ്ങളിൽ പാർട്ടി സ്വീകരിച്ച നടപടികൾ നിങ്ങൾക്കറിയാം ഒരാളെപോലും ഇത്തരം കാര്യങ്ങളിൽ രക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ട്. ഇത്തരം കേസുകളിൽ പങ്കാളികളായ പലരുമാണ് ഇതിെൻറ വക്താക്കളായി എത്തുന്നതെന്നും ബാലൻ പ്രതികരിച്ചു.
ഇവിടെ പരാതിക്കാരി അവർക്ക് ഉത്തമവിശ്വാസമുള്ള പാർട്ടി എന്ന നിലയിൽ പരാതി തന്നു. ആ പരാതി സംഘടനാപരമായി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം. അവരുടെ വിശ്വാസത്തിന് നിരക്കുന്ന രൂപത്തിൽ തന്നെയായിരിക്കും അന്വേഷണ കമീഷനും പാർട്ടിയും മുന്നോട്ട് പോവുക. അതിൽ എന്തെങ്കിലും അവിശ്വാസമോ അസംതൃപ്തിയോ അവർക്കുണ്ടെങ്കിൽ അവർ സ്വീകരിക്കുന്ന എല്ലാ വഴികളോടും പരിപൂർണമായ പിന്തുണ പാർട്ടിയുടേതും സർക്കാറിേൻറതുമുണ്ടാകുമെന്നും ബാലൻ പറഞ്ഞു.
ഇൗ കേസ് പാർട്ടി കമീഷൻ അന്വേഷിക്കുന്നതിൽ അനൗചിത്യമുെണ്ടന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോടും മന്ത്രി പ്രതികരിച്ചു. അതിൽ ഒരു അനൗചിത്യവുമില്ല. ഞാൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത സമയത്തു തന്നെയാണ് വളരെ പ്രമാദമായ ഒരു അന്വേഷണ കമീഷെൻറ ചുമതല ഉണ്ടായിരുന്നു. പാർട്ടി സെൻട്രൽ കമ്മിറ്റി മെമ്പർ എന്ന നിലയിൽ ഏൽപിക്കുന്ന ഉത്തരാവിദത്വം അത് എം.പിയായാലും മന്ത്രിയായാലും ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ്. അതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല -ബാലൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.