പി.കെ. ശശിക്കെതിരെ ആരോപണം: ഇരക്കൊപ്പമെന്ന് വൃന്ദ കാരാട്ട്

മാനന്തവാടി: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ, ഇരയായ സ്ത്രീക്കൊപ്പമാണെന്ന് പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട്. ജനാധിപത്യ മഹിള അസോസിയേഷ​​​െൻറ പരിപാടിയിൽ പങ്കെടുക്കാൻ മാനന്തവാടിയിൽ എത്തിയ അവർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കേസിൽ പ്രഥമദൃഷ്​ട്യാ കഴമ്പുണ്ടോയെന്ന് അന്വേഷണത്തിനുശേഷമേ പറയാനാകൂ. രാജ്യത്ത് എവിടെ സ്ത്രീകൾക്കെതിരെ അതിക്രമമുണ്ടായാലും പരാതിക്കാർക്കൊപ്പമാണ് താനെന്നും വൃന്ദ വ്യക്​തമാക്കി. പി.കെ. ശ്രീമതി എം.പിയും കൂടെയുണ്ടായിരുന്നു.

Tags:    
News Summary - PK Sasi sexual scandal - Brinda Karat- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.