ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമവിധേയമാക്ക ാനാണ് ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലോക്സഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞു. ജാതി-മത, ഹിന്ദു-മുസ്ലിം പരിഗണനകൾക്കതീതമായി തുല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാർക്കും നൽകുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ളതായിരുന്നു. ബിൽ അവതരിപ്പിക്കപ്പെട്ട ദിവസം മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തെരെഞ്ഞടുപ്പ് ലാഭത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങൾ നോക്കിനടക്കുകയാണ് സർക്കാർ. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർെപ്പടുത്താനുള്ള ബിൽ അതിെൻറ ഭാഗമാണ്.
കഴിഞ്ഞ അഞ്ചു വർഷമായി സർക്കാർ എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമർഹിക്കുന്ന ഇത്തരം നിയമങ്ങൾ മതിയായ ചർച്ചപോലും സാധ്യമാക്കാതെ പെെട്ടന്ന് പാസാക്കിയെടുക്കുന്നത് ശരിയെല്ലന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.