‘ആ​വേ​ശ​ല​ഡു’ പൊ​ട്ടി കാ​രാ​ത്തോ​ടും പാ​ണ​ക്കാ​ടും

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ വീടായ ബൈത്തുനഇൗമിലും കാരാത്തോെട്ട പാണ്ടിക്കടവത്ത് വീട്ടിലും പതിവിലേറെ ചായയും വെള്ളവും പലഹാരങ്ങളും വിളമ്പിയ ദിവസമായിരുന്നു തിങ്കളാഴ്ച. രാവിലെ മുതൽ നേതാക്കളും അണികളും അണമുറിയാതെ ഇരുവീടുകളിലേക്കും ഒഴുകിയെത്തി. ബൈത്തുനഇൗമിൽ ഹൈദരലി തങ്ങളും പാണ്ടിക്കടവത്ത് വീട്ടിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും ആരവങ്ങൾക്ക് നടുവിൽ വിജയച്ചിരിയോടെ നിന്നു. ഭൂരിപക്ഷം കുതിച്ചുകയറുന്നത് കുടുംബത്തോടൊപ്പം ടി.വിയിൽ കണ്ടിരുന്ന കുഞ്ഞാലിക്കുട്ടിയോടൊപ്പം പി.വി. അബ്ദുൽ വഹാബ് എം.പിയും മറ്റ് നേതാക്കളും ചേർന്നു. മാധ്യമപ്രവർത്തകരുമായി പ്രതീക്ഷകൾ പങ്കുവെക്കുേമ്പാഴും മകൻ ആഷിഖിനോട് ലീഡി​​െൻറ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വ്യക്തമായ സൂചന ലഭിച്ചതോടെ 10 മണിക്ക് കുഞ്ഞാലിക്കുട്ടി ഹൈദരലി തങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. ജയ് വിളികളോടെ അണികൾ സ്വാഗതം ചെയ്തു. തങ്ങളെ കൂടാതെ പി.വി. അബ്ദുൽ വഹാബ് എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി തങ്ങൾ, എം.എൽ.എമാരായ എം.കെ. മുനീർ, പി.കെ. അബ്ദുറബ്ബ്, ആബിദ് ഹുസൈൻ തങ്ങൾ, അഹമ്മദ് കബീർ എന്നിവരും വൈകാതെയെത്തി. അരമണിക്കൂർ ചെലവിട്ട് കുഞ്ഞാലിക്കുട്ടി വീണ്ടും കാരാത്തോെട്ട വീട്ടിലേക്ക്. 

ഭൂരിപക്ഷം ഒന്നരലക്ഷം പിന്നിട്ടതോടെ 11.15ഒാടെ ഒാഫിസിന് പുറത്തെ അണികൾക്കിടയിലേക്ക് ഇറങ്ങിവന്നു. ആവേശം അണപൊട്ടിയൊഴുകി. വോെട്ടണ്ണൽ അവസാനത്തോടടുത്തിരുന്നു അപ്പോൾ. ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ, ഇ. അഹമ്മദി​​െൻറ റെക്കോഡ് മറികടക്കുമോ എന്ന കണക്കുകൂട്ടലിലേക്ക് അണികൾ തിരിഞ്ഞു. 12 മണിയോടെ പൂർണഫലമെത്തി. ലീഡ് 1,71,023. അഹമ്മദി​​െൻറ ഭൂരിപക്ഷം മറികടക്കാനായില്ലെന്ന ചെറിയ നിരാശ അണികളിൽ പടർന്നെങ്കിലും അതിനെ മറികടന്ന് ആഘോഷം പുറത്തേെക്കാഴുകി. പച്ച ലഡുവുമായി പ്രവർത്തകരെത്തി. മധുരം നുകർന്ന് കുഞ്ഞാലിക്കുട്ടിയുടെ വിജയാഘോഷം. ശേഷം ആഹ്ലാദം പങ്കുവെക്കാൻ വീണ്ടും പാണക്കാേട്ടക്ക്. കാരാത്തോട്ടുനിന്നാരംഭിച്ച പ്രകടനം അപ്പോൾ പാണക്കാടും പിന്നിട്ട് മലപ്പുറം നഗരത്തിലേക്ക് നീങ്ങി. 

Tags:    
News Summary - pk kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.