ന്യൂഡൽഹി: രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിയെ നേരിടാൻ കേന്ദ്രത്തിൽ മൂന്നാം മുന്നണിക്കും കേരളത്തിൽ സി.പി.എമ്മിനും കഴിയില്ലെന്ന് മുസ്ലിംലീഗ്. ത്രിപുരയിലെ സി.പി.എമ്മിെൻറ പരാജയത്തോടെ ദേശീയ തലത്തിൽ ഇപ്പോൾ മുസ്ലിം ലീഗ് സി.പി.എമ്മിനേക്കാൾ വലിയ പാർട്ടിയായെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ കോൺഗ്രസിനേ കഴിയൂ എന്നും ഇക്കാര്യം മറ്റു പ്രതിപക്ഷ കക്ഷികളെ തെര്യപ്പെടുത്താൻ മുസ്ലിം ലീഗ് സ്വന്തം നിലക്ക് ശ്രമിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം അടക്കമുള്ള കക്ഷികൾ ഇക്കാര്യം ഉൾെകാണ്ട് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ ഒരുമിച്ച മുന്നേറ്റത്തിന് തയാറാകണം. കോൺഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിൽ മറ്റു സഖ്യകക്ഷികളെ കൂട്ടി കോൺഗ്രസും വിട്ടുവീഴ്ച കാണിക്കണം.അതേസമയം ത്രിപുരയിലെ പരാജയത്തോടെ തങ്ങളാണ് ഫാസിസ്റ്റുകളെ ചെറുക്കാനുള്ളതെന്ന സി.പി.എം വാദം തെറ്റാണെന്ന് തെളഞ്ഞതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ പദവി ഇല്ലാത്ത സി.പി.എമ്മും മുസ്ലിംലീഗും ഒരു പോലെയായി. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നിയമസഭയിൽ തങ്ങൾക്ക് പ്രാതിനിധ്യമുണ്ട്. ആ നിലക്ക് സി.പിഎമ്മിനേക്കാൾ വലിയ പാർട്ടിയായി ലീഗെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മാർച്ച് എട്ടിന് ലോക വനിതാദിനത്തിൽ വനിതാ ലീഗ് അഖിലേന്ത്യാ കമ്മിറ്റി മുസ്ലിംകളെ ക്രിമിനലുകളാക്കുന്ന മുത്തലാഖിനെതിരെ പാർലമെൻറിലേക്ക് മാർച്ച് നടത്തുമെന്ന് വനിതാ ലീഗ് അഖിലേന്ത്യാ പ്രസിഡൻറ് നൂർബിന റഷീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, വനിതാ ലീഗ് സൗത്ത് സോണൽ സെക്രട്ടറി ജയന്തി രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.ത്രിപുരയിൽ ബി.ജെ.പിക്ക് ഭരണം ലഭിച്ചുവെങ്കിലും മേഘാലയയിൽ കോൺഗ്രസ് ഒറ്റകക്ഷിയായത് ചെറിയ കാര്യമല്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൈയ്യൂക്കും പണവുമുപയോഗിച്ച് ഭരണം ബി.ജെ.പി നേടിയതിൽ കാര്യമില്ല. തങ്ങൾക്ക് ലഭിച്ച കുറച്ച് ശതമാനത്തെ വലുതാക്കി പെരുപ്പിച്ചുകാണിക്കുകയാണ് ശരിക്കും ബി.ജെ.പി ചെയ്യുന്നത്. അതേ സമയം വടക്കേ ഇന്ത്യയിൽ ഇൗയിടെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.