പി.കെ. കുഞ്ഞാലിക്കുട്ടി എം.പി 2,000 പി.പി.ഇ കിറ്റുകൾ നൽകി

മലപ്പുറം: ജില്ലയില്‍ കോവിഡ് പോസിറ്റിവ് വര്‍ധിക്കുന്നതിനാല്‍ പരിശോധന നടത്താനും ആശുപത്രികളിലും ക്വാറൻറീന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനുള്ള പി.പി.ഇ കിറ്റുകള്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. 

കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പി.പി.ഇ കിറ്റുകള്‍ ഏറ്റുവാങ്ങി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനക്ക്​ കൈമാറി.സ്‌പോണ്‍സര്‍ഷിപ്പിലൂടെ ശേഖരിച്ച കിറ്റുകളില്‍ 1000 പി.പി.ഇ കിറ്റുകളാണ് കലക്ടറേറ്റില്‍ കൈമാറിയത്. ബാക്കിയുള്ള 1000 കിറ്റുകള്‍ വരുംദിവസങ്ങളില്‍ എത്തിച്ചുനല്‍കും. 10 ലക്ഷം രൂപയുടെ പി.പി.ഇ കിറ്റുകളാണ് ആരോഗ്യവകുപ്പിന് നല്‍കിയത്.

കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടിവരുന്ന കൊണ്ടോട്ടി, മലപ്പുറം നഗരസഭ, ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളിലേക്ക്  പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്​ദുൽ ഹമീദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - pk kunhalikkutty helps covid -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.