തൊടുപുഴ: കേരള കോൺഗ്രസിൽ പദവികളെ ചൊല്ലി പുകയുന്ന തർക്കം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. സംസ്ഥാന കമ്മിറ്റ ി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ബദൽയോഗ ം ചേർന്ന് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയതിന് പിന്നാലെ കടുത്ത വിമർശവുമായി പി.ജെ. ജോസഫ് രംഗത്തെത്തി. പാ ർട്ടി ഭരണഘടന സംബന്ധിച്ച വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് മുന്നിലുെണ്ടന്നും ആര് കത്തുകൊടുത്തിട്ടും കാ ര്യമിെല്ലന്നും ജോസഫ് പറഞ്ഞു.
ചെയർമാൻ മരിച്ചാൽ മകനാണ് ചെയർമാനെന്ന് പാർട്ടി ഭരണഘടനയിൽ ഇല്ല. ശിഹാബ് ത ങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും അദ്ദേഹം ചോദിച്ചു. പാർലമെൻററി പാർട്ടിയിൽ തീരുമാനങ്ങളെടുക്കു കയും സംസ്ഥാന കമ്മിറ്റിയിൽ അംഗീകാരം വാങ്ങുകയും െചയ്യുന്ന രീതിയാണ് കെ.എം. മാണി പിന്തുടർന്നത്. ഇൗ കീഴ്വഴക്കമ ാണ് ജോസ് കെ.മാണി തള്ളിപ്പറയുന്നത്. പാർട്ടിയിലിപ്പോൾ രണ്ടു പക്ഷമേ ഉള്ളു. സമവായത്തിെൻറ ആളുകളും പിളര്‍പ ്പിെൻറ ആളുകളും. ജോസ് കെ.മാണി പാർട്ടി പിളർത്താൻ ശ്രമിക്കുകയാണ്. അഭിപ്രായ സമന്വയത്തിന് എതിരുനിൽക്കുന്നത് ജോസ ് കെ.മാണിയാണെന്നും ജോസഫ് ആരോപിച്ചു.
നേരത്തേ 10 ജില്ല പ്രസിഡൻറുമാർ അവരെ പിന്തുണച്ചെങ്കിൽ ഇപ്പോൾ എട്ടല് ലേ ഉള്ളൂവെന്നും അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു. നിലവില്‍ പാര്‍ട്ടിക്ക് ചെയര് മാനും പാര്‍ലമെൻററി പാര്‍ട്ടി ലീഡറുമുണ്ട്. സമവായമുണ്ടെങ്കിലേ ഇതില്‍ മാറ്റം വരുത്താനാകൂ. ജോസ് കെ.മാണി വിഭാഗം പങ്കെടുക്കുമെന്ന് അറിയിച്ചാല്‍ യോഗം വിളിക്കാന്‍ തയാറാണ്. മറുവിഭാഗം സഹകരിക്കില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി പാര്‍ലമെൻററി പാര്‍ട്ടി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന സൂചനയും അദ്ദേഹം നൽകി.
പാര്‍ട്ടിയുടെ സ്ഥിതി സ്പീക്കറെ ധരിപ്പിക്കും. സമവായത്തിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളില്‍നിന്ന് കത്ത് ലഭിച്ചിട്ടുണ്ട്. കെ.എം. മാണിയുമായുണ്ടായിരുന്ന ധാരണയിൽ കേരള കോൺഗ്രസ് തുടരണമെന്ന ആഗ്രഹത്തിലാണ് സമവായത്തിനായി നിലകൊള്ളുന്നത്. പാർട്ടി ഭരണഘടന പ്രകാരം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും വിരുദ്ധമായ നീക്കങ്ങൾ അംഗീകരിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റി വിളിക്കാൻ ഭയക്കുന്നതെന്തിന്; ആർക്കും ചെയർമാനാകാം -ജോസ് കെ.മാണി
കോട്ടയം: സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ പി.ജെ. ജോസഫിന് ഭയമാണെന്ന് ജോസ് കെ.മാണി എം.പി. സ്വയം ചെയർമാനാണെന്ന് പ്രഖ്യാപിച്ചശേഷം സമവായം വേണമെന്നാണ് ജോസഫ് പറയുന്നത്. ആത്മാർഥതയില്ലാത്ത നിലപാടാണിത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ആർക്കുവേണമെങ്കിലും ചെയർമാനാകാം. പാർട്ടിയിൽ എത്രയോ മുതിർന്ന നേതാക്കളുണ്ട്. കമ്മിറ്റി വിളിച്ച് സമവായത്തിലൂടെയോ തെരഞ്ഞെടുപ്പിലൂടെയോ ചെയർമാനെ കണ്ടെത്താം. ഭരണഘടനപരമായി ഇതാണ് ശരിയായ മാർഗം. ഞാൻ പാർട്ടി ചെയർമാൻ ആകണമെന്ന് പറഞ്ഞിട്ടില്ല. ആർക്കും ചെയർമാനാകാമെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോസഫിെൻറ പരാമർശങ്ങൾ ഏറെ വേദനയുണ്ടാക്കുന്നു. അതേ ഭാഷയിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നെയും കെ.എം. മാണിയെയും അപമാനിക്കുന്നതിന് തുല്യമാണ്.
യോജിച്ചു മുന്നോട്ടുപോകാൻ തന്നെയാണ് ആഗ്രഹം. കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ജനാധിപത്യപരമായ നടപടികളാണ് ജോസഫിൽനിന്ന് പ്രതീക്ഷിക്കുന്നത്.
ഞങ്ങൾക്ക് ഭയമൊന്നുമില്ല. നിയമസഭയിൽ കെ.എം. മാണിയുെട ഇരിപ്പടം പി.ജെ. ജോസഫിന് നൽകുന്നതിൽ എതിർപ്പില്ല. പക്ഷേ, ചെയർമാെന തെരഞ്ഞെടുത്തശേഷമാകണം പാർലമെൻററി പാർട്ടി ലീഡറെ നിശ്ചയിക്കേണ്ടത്. സമവായം അല്ലെങ്കിൽ വോട്ടെടുപ്പിലൂടെ ചെയർമാനെ കണ്ടെത്തണം. ഏറ്റവും ജനാധിപത്യപരമായ മാർഗമല്ലേ വോട്ടെടുപ്പ്. ചെയർമാനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത ചരിത്രവും പാർട്ടിക്കുണ്ട്. വ്യവസ്ഥാപിതമായി ചെയർമാനെ തെരഞ്ഞെടുക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകണമെന്ന് പാര്‍ട്ടി ഭരണഘടനയിലില്ലെന്ന് ജോസഫ് പരിഹസിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ജോസ് കെ.മാണി രംഗത്തെത്തിയത്.
പിളർപ്പുറപ്പിച്ച് ഇരുപക്ഷവും; ജില്ല കമ്മിറ്റികെള ഒപ്പം നിർത്താൻ നീക്കം
കോട്ടയം: പിളർപ്പുറപ്പിച്ച് ഇരുപക്ഷവും കരുനീക്കങ്ങൾക്ക് തുടക്കമിട്ടതോടെ കേരള കോൺഗ്രസിലെ തർക്കം നിയമപോരാട്ടത്തിലേക്ക്. ഭാവി നടപടികൾ ഇരുകൂട്ടരും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതായാണ് വിവരം. ഇതിെൻറ തുടർച്ചയായി കേരള കോൺഗ്രസ് സംസ്ഥാന സമിതി യോഗം വിളിക്കാൻ പി.ജെ. ജോസഫിന് നിർദേശം നൽകാൻ ജോസ് കെ. മാണി എം.പി തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. ജോയി എബ്രഹാമിന് തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകാൻ അധികാരമില്ലെന്നും 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജോസഫിെൻറ സമവായമെന്ന നിർദേശം തള്ളിയാണ് ഇവർ കമീഷനെ സമീപിച്ചത്. നിയുക്ത എം.പി തോമസ് ചാഴികാടൻ, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, സി.എഫ്. തോമസ് എം.എൽ.എ ഒപ്പിട്ടിട്ടില്ല. ഇതോടെ, മൗനം തുടരുന്ന സി.എഫിെൻറ നിലപാട് നിർണായകമായി. ഇപ്പോൾ പി.ജെ. ജോസഫിനോട് മാനസിക അടുപ്പം പുലർത്തുന്ന സി.എഫ്. തോമസ്, പാർട്ടി പിളർന്നാൽ ഏത് പക്ഷത്ത് നിലയുറപ്പിക്കുമെന്നതുസംബന്ധിച്ച് സൂചന നൽകിയിട്ടില്ല. പാർട്ടി പിളർപ്പിലേക്ക് നീങ്ങരുെതന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് വിവരം.
സി.എഫ്. തോമസിെൻറ അനുകൂല നിലപാട് ഉപയോഗിച്ച് പാർട്ടിയിൽ മേധാവിത്തം ഉറപ്പിക്കാനാണ് പി.െജ. ജോസഫ് ശ്രമിക്കുന്നത്. സി.എഫ് എത്തിയാൽ മൂന്ന് എം.എൽ.എമാരുടെ പിന്തുണയായി. ഈ ഭൂരിപക്ഷം ഉപയോഗിച്ച് പാർട്ടി പിളർന്നാൽ കൂറുമാറ്റ നിയമം ഉപയോഗിക്കുന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി ജോസഫ് വിഭാഗം നേതാക്കൾ ചർച്ച നടത്തി. മാണി വിഭാഗം ബദൽ കമ്മിറ്റി വിളിച്ചാൽ ചെയർമാെൻറ അധികാരം ഉപയോഗിച്ച് യോഗം അയോഗ്യമാക്കാനുള്ള തീരുമാനത്തിലുമാണ് ജോസഫ്. ഇെതല്ലാം നിയമക്കുരുക്കുകളിലേക്ക് പാർട്ടിയെ തള്ളിവിടും.
പാർലമെൻററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാൻ കൂടുതൽ സമയം തേടിയും നിലവിലെ സാഹചര്യം അറിയിച്ചും സ്പീക്കർക്ക് കത്തുനൽകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതിനുമുമ്പ് കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്നാണ് സ്പീക്കറുടെ നിർദേശം. ഈ സാഹചര്യത്തിലാണിത്. അതിനിടെ, ഇരുപക്ഷവും കൂടുതൽ നേതാക്കളെയും ജില്ല കമ്മിറ്റികളെയും ഒപ്പം നിർത്താനുള്ള നീക്കത്തിലാണ്. പത്ത് ജില്ല കമ്മിറ്റി പിന്തുണയാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളത്. എട്ടോളം കമ്മിറ്റികൾ ഇപ്പോൾ തങ്ങൾക്കൊപ്പമാണെന്ന് ജോസഫ് വിഭാഗവും പറയുന്നു.
വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലേക്ക് മാണി വിഭാഗവും നീങ്ങുകയാണ്. സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ളതിനാൽ പിളർപ്പിനെ ഭയക്കേണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ. ബദൽ സംസ്ഥാന കമ്മിറ്റിക്കൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടുന്നതും പരിഗണനയിലാണ്. അതിനിടെ, പിളർപ്പ് സൂചന ശക്തമാക്കി ജോസഫും ജോസ് കെ. മാണിയും വെള്ളിയാഴ്ച പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.