Posted On
date_range Updated On
date_range പൈപ്പ് ബോംബ് കേസ്: പ്രതിയെ ഗുജറാത്തിലേക്ക് തിരിച്ചുകൊണ്ടുപോയി
മലപ്പുറം: വേങ്ങര കൂമംകല്ല് പൈപ്പ് ബോംബ് കേസിലെ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബിനെയാണ് തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്. ഗുജറാത്തിലെ സബർമതി ജയിലിലായിരുന്ന ഇയാളെ കോടതി നടപടി പൂർത്തിയാക്കിയ ശേഷം തിരിച്ചുകൊണ്ടുപോയി. ഹാജരാക്കുന്നതറിഞ്ഞ് ശുഹൈബിെൻറ ബന്ധുക്കൾ കോടതിയിലെത്തിയിരുന്നു.
1995ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാന ഇേൻറണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമാണ് (ഐ.എസ്.ഐ.ടി) കേസന്വേഷിക്കുന്നത്. ഗുജറാത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയ് 23നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.