തിരുവനന്തപുരം: പന്തീരങ്കാവ് കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ചായകുടിക്കാന്‍ പോയപ്പോഴല്ല പൊലീസ് പിടികൂടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവര്‍ എന്തോ പരിശുദ്ധന്മാരാണെന്നും തെറ്റുചെയ്യാത്തവരാണെന്നുമുള്ള ധാരണ വേണ്ട. അവർ ഇത്തരം കാര്യങ്ങളിൽ പങ്കില്ലാത്തവരാെണന്ന് കരുതുന്നില്ല. നേരത്തേ പറഞ്ഞ അഭിപ്രായത്തിൽ തെന്ന ഇപ്പോഴും താൻ നിൽക്കുന്നു. യു.എ.പി.എ ചുമത്തിയത് മഹാ അപരാധമാണെന്ന് പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും താൻ പറയുന്നിെല്ലന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
കേസ് എൻ.െഎ.എ ഏറ്റെടുത്തത് നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ്. നിയമത്തിെൻറ ഏറ്റവും അപകടകരമായ വശം ഏത് ഘട്ടത്തിലും അവർക്ക് ഏറ്റെടുക്കാം എന്നതാണ്. ആ ഉത്തരവിൽ തന്നെ സ്വന്തം നിലക്ക് ഏറ്റെടുക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ ആവശ്യപ്പെടുകയോ വിടുകയോ ചെയ്തതല്ല. യു.എ.പി.എക്ക് നമ്മൾ എതിരാണ്. എന്നാൽ, യു.എ.പി.എ വകുപ്പ് ചുമത്തപ്പെട്ട കേസുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അത് കാണാതിരിക്കണ്ട. റിവ്യൂ സംവിധാനം നമ്മുടെ കൈയിൽ ഉണ്ടായാൽ കുറ്റപത്രത്തിെൻറ ഘട്ടത്തിൽ നമ്മൾ പരിശോധിക്കും. പക്ഷേ, ആ ഘട്ടത്തിലേക്ക് ഇത് എത്തിയിട്ടില്ല. അതിന് മുമ്പ് എൻ.ഐ.എ ഏെറ്റടുത്തു -മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിൽ കേരളം പാസാക്കിയത് സുപ്രധാന പ്രമേയമാണ്. നന്മയുടെ പക്ഷമുള്ള ഒരു കാര്യത്തിലും കേരളം പിറകിലല്ല. പ്രമേയം നിയമവിരുദ്ധമല്ല. നിയമസഭക്ക് അതിേൻറതായ അവകാശങ്ങളുണ്ടെന്നും പിണറായി പറഞ്ഞു .ഗവർണറുടേത് അദ്ദേഹത്തിൻെറ അഭിപ്രായം മാത്രമാണ്. കേരള പുനർനിർമ്മാണത്തെ കുറിച്ചുള്ള ആശയങ്ങൾ കേരളസഭയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളിത്തർക്കം ക്രമസമാധാന പ്രശ്നമായി മാറരുതെന്നാണ് സർക്കാർ നിലപാട്. തർക്കങ്ങളുള്ള പള്ളികളിലെ സംസ്കാരത്തിന് ഓർഡിനൻസ് കൊണ്ടു വരും. ഇത്തരം പള്ളികളിൽ സെമിത്തേരിക്ക് പുറത്ത് സംസ്കാര ശുശ്രഷ നടത്താം. കുടുംബ കല്ലറകളിൽ അടക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളുണ്ടാവുേമ്പാൾ രക്ഷാപ്രവർത്തനത്തിനായി സാമൂഹിക സന്നദ്ധ സേനക്ക് രൂപം നൽകും. ഇതിൽ 3,40000 അംഗങ്ങളുണ്ടാകും. ഇവർക്ക് സംസ്ഥാന സർക്കാർ പരിശീലനം നൽകും.റേഷൻകാർഡില്ലാത്തവർക്ക് ഈ വർഷം തന്നെ നൽകും. പൊതുശുചിമുറികൾ കൂടുതലായി നിർമ്മിക്കും. വിദ്യാർഥികൾക്ക് പാർടൈം ജോലി എടുക്കാനുള്ള സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഒരു രാത്രി താമസത്തിന് സൗകര്യമൊരുക്കും. റോഡുകളുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കും. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് പ്രത്യേക പദ്ധതി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.