സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല –മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിക്കാനാവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തേ ചില പ്രശ്നങ്ങളുണ്ടായി. അതില്‍ വൈകാരിക പ്രതികരണങ്ങളുമുണ്ടായി. എന്നും അതേ രീതിയിലേ പ്രതികരിക്കൂവെന്ന നിലപാട്  നല്ലതല്ല. കോടതി വ്യവഹാരങ്ങളില്‍ ജനങ്ങള്‍ അറിയേണ്ടവ റിപ്പോര്‍ട്ട് ചെയ്യുക മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാണ്. അത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ല. ഇത് ചെയ്യുന്ന അഭിഭാഷകര്‍ തെറ്റ് മനസ്സിലാക്കുകയും  പിന്തിരിയുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.  ദേശീയ-അന്തര്‍ദേശീയ സമൂഹത്തിന്‍െറ ശ്രദ്ധയില്‍പെടുംവിധം ഇരുവരുടെയും ബന്ധം കലുഷിതമാവുന്നത് കേരളത്തിന്‍െറ സല്‍കീര്‍ത്തിയത്തെന്നെ ബാധിക്കും.
അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനും തടസ്സമുള്ള നാടെന്ന് അറിയപ്പെടുന്നത് കേരളീയര്‍ക്കാര്‍ക്കും അഭിമാനമുണ്ടാക്കുന്നതല്ല. സ്വതന്ത്രവും ന്യായയുക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനാവുന്ന നാട്  തെറ്റായി ചിത്രീകരിക്കപ്പെടരുത്.
വിഷയത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മാധ്യമമേധാവികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിഷയം ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പ് അദ്ദേഹം പ്രതിനിധികള്‍ക്ക് നല്‍കിയിട്ടുണ്ട്.
 അതിനിടെ, അഭിഭാഷക-മാധ്യമ പ്രശ്നം രമ്യമായി പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചെന്ന് അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം അഡ്വക്കറ്റ് ജനറലിനെ  ഇക്കാര്യമറിയിച്ചത്.
News Summary - pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.