ജനങ്ങൾക്ക് എത്തിക്കേണ്ട പെൻഷൻ ഉൾെപ്പടെയുള്ള ക്ഷേമപദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിച്ചതാണ് സർക്കാറിെൻറ മികച്ച നേട്ടം. സർക്കാറും ജനങ്ങളും തമ്മിലെ ബന്ധം ശക്തമായതിനാൽ ഏറ്റവും എളുപ്പം സർക്കാർ കാര്യങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുന്നു. എടുത്തുപറയത്തക്ക കോട്ടങ്ങളൊന്നും കാണുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് 100ൽ 98 മാർക്ക് കൊടുക്കാം. എല്ലാ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളോട് നീതി പുലർത്തുന്നതിനാൽ ഒരു മന്ത്രിക്ക് മാത്രമായി മാർക്കിടുക സാധ്യമല്ല. നല്ല രീതിയിൽ ഒാടുന്ന വാഹനത്തിന് ഉന്ത് കൊടുക്കേണ്ട കാര്യമില്ലാത്തതിനാൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രത്യേക നിർദേശത്തിെൻറ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.