പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് റദ്ദാക്കി. പത്തുവർഷമായി അദ്ദേഹം ഉപയോഗിച്ചുവന്ന നമ്പറാണ് മുൻകൂട്ടി അറിയിപ്പില്ലാതെ കട്ട് ചെയ്തത്.

മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ച നമ്പറായിരുന്നു ഇത്. മന്ത്രിമാർക്കും ഉന്നത പദവിയിലുള്ളവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രത്യേക നമ്പറുകൾ അനുവദിക്കാറുണ്ട്. ഇതുപ്രകാരം ലഭിച്ച നമ്പറാണ് ഇപ്പോൾ ഒഴിവാക്കിയത്.

ഇന്ന് രാവിലെ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം അറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയൊരു നമ്പർ അദ്ദേഹത്തിന് ഉടൻ അനുവദിക്കുമെന്നാണ് വിവരം.

Tags:    
News Summary - Pinarayi Vijayan’s Mobile Number Disconnected by General Administration Dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.