മലപ്പുറം: മൂന്നാറിൽ കുരിശ് തകർത്തത് സർക്കാറിനെതിരായ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഉദ്യോഗസ്ഥർക്കുള്ള പങ്ക് ദുരൂഹമാണ്. ബന്ധപ്പെട്ടവരെ അറിയിക്കാതെ കുരിശ് തകർത്തതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും ഇതിെൻറ ഭാഗമാണെന്ന് മലപ്പുറത്ത് സി.പി.എം മേഖല പ്രവർത്തക യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഒരു വർഷം പൂർത്തിയാക്കുന്ന സംസ്ഥാന സർക്കാറിെൻറ പ്രവർത്തനങ്ങൾ വിലയിരുത്തിയ സി.പി.എം സംസ്ഥാനകമ്മിറ്റി യോഗതീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനായിരുന്നു യോഗം. മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിർന്ന നേതാക്കളും സംബന്ധിച്ച യോഗത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ മുതൽ മുകളിലുള്ള ഭാരവാഹികളാണ് പങ്കെടുത്തത്.
മേയ് 25ന് ഒരു വയസ്സ് തികയുന്ന സര്‍ക്കാറിെൻറ പ്രവര്‍ത്തന നേട്ടങ്ങള്‍, ജനകീയാസൂത്രണം രണ്ടാംഘട്ടം, പതിമൂന്നാം പദ്ധതി നടത്തിപ്പ് തുടങ്ങിയവ വിശദീകരിച്ചു. മേഖല യോഗങ്ങളിൽ അവസാനത്തെതാണ് മലപ്പുറത്ത് നടന്നത്. ജില്ല, ഏരിയ കമ്മിറ്റി അംഗങ്ങൾക്കും ലോക്കല്‍ സെക്രട്ടറിമാർക്കും പുറമെ പാർട്ടി അംഗങ്ങളായ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാധ്യക്ഷർ, കോര്പറേഷന് കൗണ്‍സിലര്‍മാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.