തിരുവനന്തപുരം: ഐക്യകേരള സങ്കല്‍പത്തെ തകര്‍ക്കാനുദ്ദേശിച്ച് നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് ചെറുത്ത് തോല്‍പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യകേരളത്തിന്‍െറ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിന് മാതൃകയായേക്കാവുന്ന ജനകീയ ബദലിനായി ഒരേ മനസ്സോടെ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി കേരളപ്പിറവി സന്ദേശത്തില്‍ പറഞ്ഞു. ജാതി-മതഭേദങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന ‘ഐക്യകേരളം’ എന്ന സങ്കല്‍പം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്.
സാമൂഹികമായി നാം നടത്തിയ മുന്നേറ്റങ്ങളെയാണ് അത്തരം ശ്രമങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഐക്യകേരളത്തിനു വേണ്ടി പൊരുതിയവര്‍ കണ്ട സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങളുടെ അടിത്തറയില്‍നിന്ന് നവകേരളം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളുടെ ക്ഷേമവും എല്ലാ പ്രദേശങ്ങളുടെ ഉന്നമനവും ഉറപ്പുവരുത്തുന്ന രീതിയില്‍ വികസനപരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് - മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആശംസ നേര്‍ന്നു
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കേരളപ്പിറവി ആശംസ നേര്‍ന്നു.
കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ഏറ്റവും സാക്ഷരവും വികസിതവുമായ സമൂഹങ്ങളിലൊന്നായി കേരളം വളര്‍ന്നതിലുള്ള അഭിമാനം ജനങ്ങളുമായി പങ്കുവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.