കൊച്ചി: പീഡനക്കേസുകളില്‍ പൊലീസ് നില്‍ക്കേണ്ടത് ഇരകളുടെ പക്ഷത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാനഭംഗംചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്‍െറ മാതാപിതാക്കളെ സമീപിച്ച് കേസൊതുക്കാന്‍ പൊലീസ് 20,000 രൂപ വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇവിടെ അത്തരം സംഭവങ്ങള്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ പൊലീസ് ഇരകള്‍ക്കൊപ്പംതന്നെ ഉണ്ടാകണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീസുരക്ഷയുടെ ഭാഗമായി വനിതാ പൊലീസിന്‍െറ നേതൃത്വത്തില്‍ വാഹനത്തില്‍ റോന്തുചുറ്റുന്നതിനുള്ള ‘പിങ്ക് പട്രോളിങ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീഡനസംഭവങ്ങളില്‍ 75 ശതമാനവും പുറത്തറിയുന്നില്ളെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിയമപാലകരുടെ ഭാഗത്തുനിന്ന് മാനസികപീഡനമുണ്ടാകുമെന്ന ആശങ്കയും മാനഹാനിയെക്കുറിച്ച ഭയവുമാണ് പരാതി നല്‍കുന്നതില്‍നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. കേരളം ഇതില്‍നിന്ന് മുക്തമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസില്‍ കുറ്റവാസനയുള്ളവരും
തൃശൂര്‍: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാസനയുള്ളവരും നിയമവിരുദ്ധത കാണിക്കുന്നവരുമായ ഒരു വിഭാഗം പൊലീസിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്പെക്ടര്‍, വനിത സി.പി.ഒ എന്നിവരുടെ സംയുക്ത പാസിങ്ങ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന് നല്‍കുന്ന പരിശീലനത്തെക്കുറിച്ച് ഗൗരവമായി വിലയിരുത്തണം. ഒരു പ്രത്യേക ബാച്ചില്‍ പരിശീലനം നേടിയവരെപ്പറ്റി സേനയില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. കുറെപ്പേര്‍ കുറ്റവാസനയുള്ളവരാണെന്നാണ് പരാതി. പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വഴിവിട്ട് പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.കുറ്റകൃത്യങ്ങള്‍ തടയാന്‍ നവ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുകയും വ്യാപകമായി സി.സി ടി.വി കാമറ സ്ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.