‘ബ്ലൂവെയിൽ’ തടയാൻ സാധ്യമായതെല്ലാംചെയ്യും -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊലയാളി ഗെയിം ‘ബ്ലൂവെയിൽ’ പ്രചരിക്കുന്നത്​ തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സെല്ലും സൈബർ ഡോമും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. സൈബർ ഇടങ്ങളിൽ ജാഗ്രതയും വിവേകവും സൃഷ്​ടിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ഫേസ്​ബുക്ക്​​ പോസ്​റ്റിൽ വ്യക്​തമാക്കി. 

സോഷ്യൽ മീഡിയകളിലൂടെ ഗെയിം ലഭ്യമാവുന്നത്​ തടയാൻ കേന്ദ്ര ഐ.ടി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്​. ഗെയിം നിരോധിച്ച് ഇൻറർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധവകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്രസർക്കാർ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കണം. ഇവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ, ഹാഷ് ടാഗുകൾ, ലിങ്കുകൾ എന്നിവ ശ്രദ്ധയിൽവന്നാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  

Tags:    
News Summary - Pinarayi Vijayan warns BlueWhale Game-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.