ഹൈദരാബാദ്: ലോക്കപ്പ് കൊലപാതകവും ജനങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമവുംകൊണ്ട് സര്‍ക്കാറിന് തലവേദന പിടിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്യത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹൈദരാബാദിലെ പഞ്ചഗുഡ പൊലീസ് സ്റ്റേഷനാണ് സമ്മേളന ഇടവേളയില്‍ സന്ദര്‍ശിച്ചത്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉൾപ്പെടെ വി.വി.ഐ.പികളും രണ്ടരലക്ഷം ജനങ്ങളും താമസിക്കുന്നത് ഇൗ സ്റ്റേഷൻ പരിധിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും നടത്തിയ ദേശവ്യാപക സർവേയിലാണ് ഈ ബഹുമതി കൈവന്നത്. പുറത്ത് ശുചിമുറി, സി.സി.ടി.വി സംവിധാനം, വനിത വിശ്രമസ്ഥലം, സമ്മര്‍ദം ഇല്ലാതാക്കാനുള്ള മേഖല എന്നിവ അടങ്ങിയതാണ് പൊലീസ് സ്റ്റേഷൻ.
വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. സ്റ്റേഷന് മുന്നില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി അദ്ദേഹത്തെ സ്റ്റേഷൻ ഓഫിസര്‍ അടക്കമുള്ള പൊലീസുകാര്‍ സ്വീകരിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി, തെലങ്കാന ഡി.ജി.പി മഹേന്ദ്ര റെഡ്ഡി എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. സ്റ്റേഷന് നടന്നുകണ്ട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ മുഖ്യമന്ത്രി മികച്ച സേവനത്തിനുള്ള പുരസ്കാരം അധികൃതര്‍ക്ക് നല്‍കണമെന്നും തെലങ്കാന ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. മികച്ച പൊലീസ് സ്റ്റേഷന് എന്ന നിലയിലായിരുന്നു തെൻറ സന്ദര്‍ശനമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.