തിരുവനന്തപുരം: വിദഗ്ധ ചികിത്സാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 19ന് അമേരിക്കയിലേക്ക് തിരിക്കും. മിനസോട്ടയിെല മയോ ക്ലിനിക്കിൽ പരിശോധനകൾക്ക് വിധേയനാവും. സെപ്റ്റംബർ ആറുവരെ അദ്ദേഹം യു.എസിൽ തങ്ങും. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം പോകുന്നുണ്ട്. പ്രമേഹം, നാഡി-ഹൃദ്രോഗം, അർബുദം എന്നിവക്കുള്ള ചികിത്സയിൽ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്.
ജൂലൈ 18 മുതൽ 13 ദിവസം മുഖ്യമന്ത്രി അമേരിക്ക സന്ദർശിച്ചിരുന്നു. വൈറോളജി ഇൻസിറ്റിറ്റ്യൂട്ടിലെ ചടങ്ങിലും ഫൊക്കാനോ സമ്മേളനത്തിലും അദ്ദേഹം പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.