Posted On
date_range Updated On
date_range പ്രതിപക്ഷത്തിൻെറ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധി -മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻെറ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധിയാണ് ഹൈകോടതിയിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആവശ്യം. കോടതി ഇത് നിരാകരിച്ചു. ശേഖരിക്കുന്ന ഡേറ്റ സുരക്ഷിതമായിരിക്കുമെന്ന് കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങൾ നിഗമനമായി കാണാനാവില്ല. കോടതി ഉത്തരവ് സർക്കാറിൻെറ നിലപാട് ശക്തപ്പെടുത്തുന്നതാണ്. ലോക്ഡൗൺ കാലത്ത് പല മൗലികാവകാശങ്ങളും ലഭ്യമല്ല. അതുപോലെ അസാധാരണമായി സാഹചര്യത്തിൽ എടുത്ത നടപടിയാണ് സ്പ്രിൻക്ലർ കരാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.