തിരുവനന്തപുരം: സി.പി.എം ജില്ല കമ്മിറ്റി ഒാഫിസ് റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിെൻറ നടപടിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, യുക്തമായ നട പടിയുണ്ടാകുമെന്ന് വ്യക്തമാക്കി. രാഷ്ട്രീയപ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാനുള്ള ച ില സ്ഥാപിത താൽപര്യക്കാരുടെ പ്രവണതകളില്‍ ചിലര്‍ പെട്ടുപോകുന്നു. പൊതു പ്രവര്‍ത്തന ത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നത് ജനാധിപത്യ സമൂഹത്തിെൻറ ആധാരശില കളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പ ാടില്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുക യായിരുന്നു മുഖ്യമന്ത്രി.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സാഹചര്യം എല്ലാ രാഷ്ട ്രീയപാര്ട്ടികള്ക്കും ഉറപ്പുവരുത്തുകയാണ് സര്‍ക്കാർ നയം. അതില്‍നിന്ന് വ്യത്യസ്തമ ായ സമീപനമുണ്ടായാൽ നടപടിയെടുക്കും. രാഷ്ട്രീയ പാർട്ടി ഓഫിസുകളിൽ ഇത്തരം പരിശോധന നടത്താറില്ല. നേതാക്കള്‍ പൊലീസുമായി അന്വേഷണത്തില്‍ സഹകരിക്കാറുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ വിഷയവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനാണ് പൊലീസ് 24ന് അര്‍ധരാത്രി പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രതികള്‍ ഓഫിസിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു പിന്നിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും പ്രതികൾ ജില്ല കമ്മിറ്റി ഓഫിസിൽ ഉണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചൈത്രയുടെ നടപടി നിയമപരമാണ്. വിശദീകരണം തേടിയത് പൊലീസിെൻറ ആത്മവീര്യം തകർക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടിയുടെ പൂർണരൂപം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 184/2019 കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന പ്രതികളെ കാണുന്നതിനായി 23.01.19-ന് രാത്രിയില്‍ സ്റ്റേഷനിലെത്തിയവരെ ജി.ഡി ചാര്‍ജ്ജിലുണ്ടായിരുന്ന ഉദ്യോഗസ്ഥ വിലക്കുകയുണ്ടായി.
കാണാനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍പേര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവത്തില്‍ സ്റ്റേഷനിലെ ജനല്‍ ചില്ലുകള്‍ പൊട്ടി 2000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇക്കാര്യത്തില്‍ ഐ.പി.സി 143, 147, 149, 353, 383 & 3 of PDPP Act പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിലെ പ്രതികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് സി.പി.ഐ.എമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസില്‍ 24.01.19-ന് അര്‍ദ്ധരാത്രിയോടെ എത്തി പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ പ്രതികള്‍ ആരും തന്നെ ഓഫീസിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അടക്കമുള്ള ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.
നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ സാധാരണ രീതിയില്‍ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത്. രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ പൊലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നത്.
പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിെൻറ മുന്നോട്ടുപോക്കിന് അനിവാര്യവുമാണ്. അതുകൊണ്ട് അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുപോവുക എന്നത് പൊലീസിെൻറ പൊതുവായ ചുമതല എന്ന നിലയിലാണ് ജനാധിപത്യസമൂഹം കണക്കാക്കാറുള്ളത്.
പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിെൻറ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്.
രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിതതാത്പര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരം പ്രവണതകളില്‍ അപൂര്‍വ്വം ചിലര്‍ പെട്ടുപോകുന്നുവെന്ന സാഹചര്യവും ഉയര്‍ന്നുവരാറുണ്ട്. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ടുമാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ.
സി.പി.എമ്മിെൻറ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പരിശോധനയെ ഇത്തരം ഒരു സമീപനത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അവിടെ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പരാതി സിപിഐഎം ജില്ലാ സെക്രട്ടറി നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്കുന്ന പരാതി ഗൗരവകരമായി പരിശോധിക്കുക എന്നത് ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ ഈ പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പി.ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിെൻറ നയം. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.