Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ വീടിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ട വിദേശിയെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു
കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍െറ വീടിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ട വിദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോള്‍ ദുരൂഹതയില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇംഗ്ളീഷുകാരനായ ഫെഡറിക് ഹോട്ടോയെയാണ് കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പ്രദേശവാസിയായ യുവാവിനോടൊപ്പം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലത്തെിയ ഇയാള്‍ വീടിനകത്തേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വാച്ച്മാന് തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീടിന് മുന്നില്‍നിന്ന് മാറാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സി.ഐ യു. പ്രേമന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.