പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ് -വി.ഡി. സതീശൻ

കൊല്ലം: ഏറ്റവും നല്ല ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയനാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ആരുമറിയാതെ സ്വകാര്യ കാറിൽ മാസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും 1977ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചതും ഹൈവേ തകര്‍ന്നുവീണപ്പോള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് പ്രതിനിധിയായ നിതിന്‍ ഗഡ്​കരിക്ക് സമ്മാനപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ്​ കൊല്ലത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കേരളത്തില്‍ ആരെങ്കിലും അനങ്ങിയാല്‍ ‘കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടു’മെന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്​. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ഇത് കേരളത്തിലെ ജനങ്ങളോട് പറയുന്നത്. പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും സ്വന്തം പാര്‍ട്ടിക്കാരെയും പ്രതിപക്ഷത്തെയും വെല്ലുവിളിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan RSS agent -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.