തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 97 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 89 പേർക്ക് രോഗം ഭേദമായി. രോഗം ബാധിച്ചവരിൽ 65 പേർ വിദേശരാജ്യങ്ങളിൽ നിന്നും 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കം മൂലവും രോഗം ബാധിച്ചതായി കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം-5, കൊല്ലം-13, പത്തനംതിട്ട-11, ആലപ്പുഴ-9, കോട്ടയം-11, ഇടുക്കി-6, എറണാകുളം-6, തൃശൂർ-6, പാലക്കാട്-14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂർ 4, കാസർകോട് 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം-9,കൊല്ലം-8, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-2, എറണാകുളം-4, തൃശൂർ-22, പാലക്കാട്-11, മലപ്പുറം-2, കോഴിക്കോട്-1, വയനാട്-2, കണ്ണൂർ-4, കാസർകോട്-11 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,794 ആയി. 1,358 പേര്‍ ചികിൽസയിലുണ്ട്. 12,6839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 1,967 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്വാറൻറീൻ ലംഘിച്ച 16 പേർക്കെതിരെ ഇന്ന് കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 3,484 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേമ്പാളങ്ങളിലും റോഡുകളിലും തിരക്കേറുകയാണ്. ഇവിടങ്ങളിൽ സാനിറ്റൈസറിേൻറയും സോപ്പിേൻറയും ഉപയോഗം കുറയുകയാണ്. ഇതിനെതിരെ നടപടിയുണ്ടാകും.
കോവിഡ് സ്ഥിരീകരിച്ച രോഗിയുള്ള വീടും സമീപ വീടുകളും ചേർത്ത് മൈക്രോ കണ്ടെയ്ൻമെൻറ് സോണാക്കും. ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ പൊലീസ് മേധാവിക്കും അസിസ്റ്റൻറ് കമ്മീഷണർക്കുമായിരിക്കും ഇവിടെ സുരക്ഷാ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.