സംസ്ഥാനത്ത്​ ഒമ്പത്​ പേർക്ക്​ കൂടി കോവിഡ്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഒമ്പത്​ പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജ യൻ. എറണാകുളത്ത്​ മൂന്ന്​ പേർക്കും പത്തനംതിട്ട, പാലക്കാട്​ ജില്ലകളിൽ രണ്ട്​ പേർക്ക്​ വീതവും കോഴിക്കോട്​, ഇടു ക്കി ജില്ലകളിൽ ഓരോരുത്തർക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 112 ആയ തായി മുഖ്യമന്ത്രി പറഞ്ഞു. 122 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത്​76542 പേരാണ്​ നിരീക്ഷണത്തിലുള്ളത്​. ചികിൽസയിലുള്ള ആറ്​ പേരുടെ പരിശോധനഫലം നെഗറ്റീവാണെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ന്​ രോഗബാധ സ്ഥിരീകരിച്ചവരിൽ നാല്​ പേർ ദുബൈയിൽ നിന്നും എത്തിയവരാണ്​. ഒരാൾ ഫ്രാൻസിൽ നിന്നും മറ്റൊരാൾ യു.കെയിൽ നിന്നും കേരളത്തിലെത്തിയതാണ്​. മൂന്ന്​ പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടാ​യത്​.​ പകർച്ചവ്യാധി തടയാനായി പുതിയ ഓർഡിനൻസ്​ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്​തമാക്കി. പൊതുജനങ്ങളുടെയും സംഘടനകളുടേയും പരിപാടികൾ നിയന്ത്രിക്കാനായാണ്​ ഓർഡിനൻസ്​ കൊണ്ടുവരുന്നതെന്നും അദ്ദേം പറഞ്ഞു.

നിരീക്ഷണത്തിലുള്ളവർക്കും ഒറ്റക്ക്​ താമസിക്കുന്നവർക്ക്​ ഭക്ഷണമെത്തിക്കണം. ഇതിനായി പഞ്ചായത്തുകൾ തോറും കമ്യൂണിറ്റി അടുക്കളകൾ തയാറാക്കണം. വീടുകളിൽ ഭക്ഷണം എത്തിക്കേണ്ടവർക്ക്​ അത്​ എത്തിക്കണം. ഇതിനായി കൂടുതൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തും. സംസ്ഥാനത്ത്​ ആർക്കും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്​ജന കിറ്റ്​ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യാവശ്യത്തിന്​ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു. പുറത്തിറങ്ങുന്നവരുടെ കൈവശം പാസോ ഐ.ഡി കാർഡോ വേണം. ഇത്​ പൊലീസ്​ പരിശോധിക്കണം. രേഖകളില്ലാത്തവരോട്​ കാര്യം തിരക്കാൻ പൊലീസ്​ തയാറാകണം. ഇതിന്​ ജില്ലാ പൊലീസ്​ മേധാവികളെ ചുമതലപ്പെടുത്തിയ​തായും മുഖ്യമന്ത്രി പറഞ്ഞു.

LATEST VIDEO

Full View
Tags:    
News Summary - Pinarayi vijayan press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.