തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ രാഷ്ട്രീയപ്രേരിതമെന്ന ആക്ഷേപം ഉയർത്തിയ സി.പി.എം സംസ്ഥാനനേതൃത്വത്തെ തിരുത്തി മുഖ്യമന്ത്രി. കോവിഡ് കാര്യങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണെന്ന പഴയ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചത്.
അന്വേഷണ ഏജൻസികൾ പലതരത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സ്വർണക്കടത്ത് കേസുമായി ബന്ധെപ്പട്ട അന്വേഷണരീതി എങ്ങനെയെന്നാണ് നമ്മൾ നോക്കേണ്ടത്. അത് ശരിയായ ട്രാക്കിൽ തന്നെയാണെന്നാണ് തെൻറ ഇേപ്പാഴെത്തയും ബോധ്യം. ആ ട്രാക്ക് മാറുകയാണെങ്കിൽ അപ്പോഴാണ് അതേപ്പറ്റി പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്ത് നയതന്ത്രപാർസലിൽ അല്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരെൻറ നിലപാടിന് വിരുദ്ധമായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച നിലയിലല്ല പലപ്പോഴും അഭിപ്രായം പറയുന്നത്. ഇക്കാര്യം താൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
നൂറുകോടിയുടെ ലൈഫ്മിഷൻ പദ്ധതിയിൽ 15 കോടിയുടെ കമീഷൻ എന്ന മാധ്യമവാർത്ത സർക്കാറിനെ അപകീർത്തിപ്പെടുത്താനാണ്. അപവാദപ്രചാരണം മാധ്യമധർമമല്ല. ദേശീയ നിലപാടിന് വിരുദ്ധമായി കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും കഴിയുന്നത്ര ഒന്നിച്ചുനിന്ന് സർക്കാറിനെ എതിർക്കുന്നുവെന്നും അേദ്ദഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന കല്ലേറ് ഉൾപ്പെടെ സംഭവങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഇേപ്പാൾ നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അന്നത്തെ സംഭവം പോലെയാണോ ജലീലിനെതിരായ പ്രതിഷേധമെന്ന് തിരിച്ച് ചോദിച്ചു. പ്രതിഷേധിക്കേണ്ട കാര്യങ്ങളിൽ ജനം പ്രതിഷേധിക്കും. പക്ഷെ അതിരുവിട്ടുപോകാതിരിക്കാനാണ് പ്രതിഷേധക്കാർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഇക്കാര്യത്തിൽ താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹംതന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.