ബിനിഷിൻെറ വീട്ടിലെ റെയ്​ഡ്​; ഇ.ഡിയെ വിമർശിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ബിനീഷ്​ കോടിയേരിയുടെ വീട്ടിലെ റെയ്​ഡിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിനെ വിമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷിൻെറ വീട്ടിലെ റെയ്​ഡ്​ അന്വേഷണത്തിൻെറ ഭാഗം. പരാതിയുണ്ടെങ്കിൽ നിയമനടപടിയുമായി ബിനീഷിൻെറ കുടുംബം മുന്നോട്ട്​ പോകും. കുടുംബത്തിൻെറ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കേരള പൊലീസ്​ ഇടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അഡിഷണൽ പ്രൈവറ്റ്​ സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന്​ ആശങ്കയില്ല. ദീർഘകാലമായി രവീന്ദ്രനെ പരിചയമുണ്ട്​. അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമുണ്ട്​. ചോദ്യം ചെയ്യാൻ വിളിക്കു​േമ്പാഴേക്കും ആരും കുറ്റം ചാർത്തേണ്ടെന്നും പിണറായി പറഞ്ഞു.

വയനാട്ടിൽ ആദ്യം വെടിയുതിർത്തത്​ മാവോവാദികളാണ്​. മാവോയിസ്​റ്റുകളെ വെടിവെച്ച്​ കൊല്ലണമെന്നത്​ സർക്കാർ നിലപാടല്ല. വെടിയേറ്റ മരിച്ചയാൾ പൊലീസ്​ സ്​റ്റേഷൻ കൊള്ളയടിച്ച കേസിലെ പ്രതിയാണ്​. ഇയാളെ അഞ്ച്​ വർഷം മുമ്പ്​​ തമിഴ്​നാട്​ പൊലീസ്​ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു​.

Tags:    
News Summary - Pinarayi vijayan on ED Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.