കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന്​ പറഞ്ഞാൽ നടപ്പിലാക്കില്ലെന്ന്​ തന്നെയാണ് അർഥം​ -പിണറായി

ഉപ്പള: പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന്​ പറഞ്ഞാൽ നടപ്പാക്കില്ലെന്ന്​ തന്നെയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട്​ എൽ.ഡി.എഫിന്‍റെ വടക്കൻ മേഖല ജാഥ ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്​ വാക്​സിനേഷന്​ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി പറയുന്നുണ്ട്​. ഇക്കാര്യത്തിൽ കേരളം ഒരു നിലപാട്​ എടുത്തിട്ടുണ്ട്​. നിയമത്തെ കേരളം അനുകൂലിക്കി​ല്ല. നടപ്പാക്കുകയും ചെയ്യില്ലെന്ന്​ പിണറായി പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പാക്കില്ലെന്ന്​ പറഞ്ഞാൽ നടപ്പാക്കില്ലെന്ന്​ തന്നെയാണ്​. കേരളത്തിൽ നിയമം ഇപ്പോൾ നടപ്പാക്കിയോയെന്നും പിണറായി ചോദിച്ചു. വർഗീയമായി ആളുകളെ വികാരം കൊള്ളിച്ച്​ വികസന പ്രവർത്തനങ്ങളിൽ നിന്ന്​ ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്​. അത്​ നാടിന്​ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്​.എസാണ്​ സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ​ വർഗീയത ഉയർത്തുന്നത്​. ആർ.എസ്​.എസിനെ പ്രതിരോധിക്കാനെന്ന പേരിൽ എസ്​.ഡി.പി.ഐ പോലുള്ള പാർട്ടികൾ വർഗീയത പ്രചരിപ്പിക്കുന്നുണ്ട്​. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട്​ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.