മാർക്ക് ദാനം: മോഡറേഷൻ നൽകാൻ മന്ത്രി പറഞ്ഞിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: എം.ജി. സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോഡറേഷൻ നൽകാൻ മന്ത്രി പറഞ്ഞിട്ടില്ലെന്നും സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർവകലാശാല തെറ്റു തിരുത്തിയിട്ടുണ്ട്. ഗവർണർക്കും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു.

ജപ്പാൻ-കൊറിയ സന്ദർശനം വിജയകരം
ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, വികസന കാര്യങ്ങളിൽ വിദേശ സന്ദർശനം ഗുണം ചെയ്തു. യുവജനങ്ങളെ മുന്നിൽ കണ്ടാണ് വിദേശയാത്ര നടത്തിയത്.
ജപ്പാനിലെ ആദ്യ യോഗത്തിൽ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാൻ സാധിച്ചു. നിറ്റാ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തിന്‍റെ നിക്ഷേപ സൗഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ലിതിയം ടൈറ്റാനിയം ഒാക്സൈഡ് ബാറ്ററിയുടെ സാങ്കേതികവിദ്യാ കൈമാറ്റത്തിന് തോഷിബയുമായി താൽപര്യപത്രം ഒപ്പുവെച്ചു. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായി നൂതന ബാറ്ററി പാക്കിങ് യൂണിറ്റ് തുടങ്ങാനാണ് ശ്രമിക്കുന്നത്. വിദേശയാത്ര നടത്തിയപ്പോഴൊക്കേ വിജയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Pinarayi Vijayan Japan-Korea Visit press meet-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.