വിജിലന്‍സിനെതിരായ വിമര്‍ശം ഗൗരവമായി കാണുന്നു- പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന ഹൈകോടതിയുടെ പരാമര്‍ശം ഗൗരവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കേസുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ല. കൂടുതല്‍ വ്യക്തതക്കായി ഹൈകോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാതി സ്വീകരിക്കാതിരിക്കാന്‍ വിജിലന്‍സിന് കഴിയില്ല. നേരിട്ട് ആളുകള്‍ക്ക് വിജിലന്‍സിന് പരാതി നല്‍കാനും അത് സ്വീകരിക്കാനുമുള്ള അധികാരമുണ്ട്. പരാതിയില്‍ കേസെടുത്തില്ളെങ്കില്‍ വിജിലന്‍സ് കോടതി ഇടപെടാറുണ്ട്. വിജിലന്‍സ് കേസുകള്‍ ഇഴഞ്ഞുനീങ്ങുവെന്ന പരാതിയില്‍ താന്‍ അത്തരത്തിലുള്ള നടപടികളില്‍ നേരിട്ട് ഇടപെടാറില്ളെന്നും അദ്ദേഹം പറഞ്ഞു.

 പ്രമുഖ നടിക്കെതിരായ അക്രമസംഭവത്തില്‍ പൊലീസ് ഫലപ്രദമായ നടപടികളാണ് കൈകൊണ്ടതെന്ന് പിണറായി വിജയന്‍. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ളെന്നും പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടു പോകുന്നതെന്ന് നടിക്കും പൊതുജനങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കെതിരായ ആരോപണം അദ്ദേഹം തള്ളി. ആര്‍ക്കും ആരെയും എന്തു പറയാവുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi vijayan- highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.