തൊടുപുഴ: ഇടുക്കി എം.പി ജോയിസ് ജോർജിെൻറ പട്ടയം റദ്ദാക്കിയതും തുടർനടപടിയെന്ന് വ്യാഖ്യാനിക്കപ്പെട്ട കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയ നടപടികളും സംബന്ധിച്ച് പാർട്ടി ജില്ല നേതൃത്വത്തിെൻറ അഭിപ്രായം തേടി മുഖ്യമന്ത്രി. സെക്രേട്ടറിയറ്റ് അംഗങ്ങളുമായി കൂടിക്കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിഷയങ്ങളിലെ നേട്ട-കോട്ടങ്ങൾ വിലയിരുത്തി.
എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടി ദോഷം ചെയ്തെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും നേതാക്കൾ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് പിടിവള്ളി നൽകുകയാണ് റവന്യൂ വകുപ്പ് െചയ്തത്. ഇതിൽ സി.പി.െഎയുടെ പ്രതിച്ഛായ കൂട്ടുകയെന്ന ഒളിയജണ്ടയുണ്ടായെന്നും കുറിഞ്ഞി വിവാദപശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ നേതാക്കൾ വ്യക്തമാക്കി.
മന്ത്രി എം.എം. മണി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ അടക്കം ചിലർകൂടി പെങ്കടുത്ത യോഗം ഇടുക്കി ജില്ല കമ്മിറ്റി ഒാഫിസിലായിരുന്നു. രാഷ്ട്രീയ ലാഭം കിട്ടാവുന്ന സർക്കാറിെൻറ പലനടപടികളും സി.പി.െഎ നിലപാട് മൂലം ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല. പട്ടയം റദ്ദാക്കൽ അനാവശ്യനടപടിയായിരുന്നെന്നും സി.പി.െഎ കൈയാളുന്ന റവന്യൂ വകുപ്പ്, എൽ.ഡി.എഫ് ജനപ്രതിനിധിയായ എം.പിക്ക് അവമതിപ്പുണ്ടാക്കുകയാണ് ചെയ്തതെന്നും നേതാക്കൾ വിശദീകരിച്ചു.
എൽ.ഡി.എഫിനും സംസ്ഥാന സർക്കാറിനും രാഷ്ട്രീയനഷ്ടമുണ്ടാക്കുന്ന നടപടി വേണമെങ്കിൽ സി.പി.െഎ മന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. ഇതുണ്ടായില്ല. അതേസമയം, നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയത്തിന് ഉപസമിതി രൂപവത്കരണം സാധ്യമാക്കിയത് നേട്ടമായെന്നും മലയോര കർഷകർക്കൊപ്പം പാർട്ടിയും സർക്കാറുമുണ്ടെന്ന സന്ദേശം ഇതിലൂടെ നൽകാനായത് ജനവികാരം ഉൾക്കൊണ്ട നടപടിയായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പൊതുവെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പാർട്ടി-കർഷക താൽപര്യങ്ങൾ തള്ളുന്നവരായിരിക്കെ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതല ഏൽപിച്ചത് ഗുണം െചയ്യും.
ഉദ്യാനവിസ്തൃതി കുറയുമെന്നതിൽ സംശയിക്കേണ്ടെന്നും കർഷകരും പട്ടയം ലഭിച്ചവരുമായ നൂറുകണക്കിനുപേരെ ആരെപ്പേടിച്ചും സംരക്ഷിക്കാതിരിക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രി എം.എം. മണിയുടെ നിലപാട്. ഉദ്യാനം ഒട്ടും കുറയില്ലെന്ന നിലപാടിനെക്കാൾ ഉചിതം ഇതാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന് നിയന്ത്രണമുള്ള കുറിഞ്ഞി ഉദ്യാനത്തിെൻറ കാര്യത്തിൽ നടപടികൾ തടസ്സപ്പെട്ടാലും സംസ്ഥാന സർക്കാറെടുത്ത ‘ധീരനടപടി’യുടെ പേരിൽ നേട്ടമുണ്ടാകുമെന്ന് ചില സെക്രേട്ടറിയറ്റ് അംഗങ്ങൾ ധരിപ്പിച്ചു. മാധ്യമങ്ങൾ വിവാദമാക്കുന്നത് കാര്യമാക്കേണ്ടതില്ല. ഇടുക്കിയിൽ കർഷകർക്കൊപ്പം നിൽക്കുന്ന നിലപാടിനേ അംഗീകാരം കിട്ടൂ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇത് തെളിഞ്ഞതാണ്. ഇത് സി.പി.െഎയെ മനസ്സിലാക്കി കൊടുക്കാൻ സർക്കാർ നിലപാട് കൂടുതൽ കർഷകപക്ഷമാകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ആരെയും നോക്കാതെ ജനവികാരത്തിനൊപ്പം നിൽക്കാനാകും ശ്രമിക്കുകയെന്നും നിയമപരമായ പ്രശ്നങ്ങൾ ഇതിനായി കൂടുതൽ ജനകീയമാക്കുന്നതിന് നീക്കം നടത്തുമെന്നും കൂടിക്കാഴ്ചക്കൊടുവിൽ മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞതായാണ് വിവരം. കുറിഞ്ഞി ഉദ്യാനം പൂർണമായി സംരക്ഷിക്കുമെന്ന് പുറത്ത് ആവർത്തിക്കുന്ന മുഖ്യമന്ത്രി പേക്ഷ, നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ കുറിഞ്ഞിമലകളിലെ കൈവശക്കാരുടെ താൽപര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതേത്ര. ഇടുക്കിയിലെ മറ്റ് ഭൂപ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.