സര്‍ക്കാറിനെ വിരട്ടാന്‍ വരേണ്ട –പിണറായി 

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിച്ച് പഴയ ഉടമയായ നടരാജന്‍പിള്ളയുടെ കുടുംബത്തെ ഏല്‍പിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിക്കൊപ്പം കൂടി സര്‍ക്കാറിനെ വിഷമിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും വിരട്ടാന്‍ വരേണ്ടെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളന സമാപനത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയ നിലപാടില്‍ മാറ്റമില്ല. ഭൂമി തിരിച്ചേല്‍പിക്കുന്നതിന് ഇപ്പോള്‍ നടപടി സ്വീകരിക്കാന്‍ പറ്റില്ളെന്നാണ് പറഞ്ഞത്. എന്നാല്‍, നടരാജന്‍പിള്ളയെയും പിതാവിനെയും അപമാനിച്ചെന്ന പ്രചാരണമാണ് നടന്നത്. 
ഇരുവരോടും ബഹുമാനം മാത്രമാണുള്ളത്. നടരാജന്‍ പിള്ള ഭരണകൂടത്തിനെതിരെ തിരിഞ്ഞപ്പോള്‍ സര്‍ സി.പി. പിടിച്ചെടുത്തതാണ് പിതാവിന്‍െറ പേരിലുള്ള ഭൂമി. എന്നാല്‍, ഓയില്‍ കമ്പനിയുടെ നികുതി അടക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് പിടിച്ചെടുത്തുവെന്നാണ് രേഖകള്‍. 
1954ല്‍ പട്ടംതാണുപിള്ള സര്‍ക്കാറില്‍ ധനമന്ത്രിയായി നടരാജന്‍പിള്ളയുമുണ്ടായിരുന്നു. അന്നൊന്നും തിരിച്ചെടുക്കാന്‍ ശ്രമമുണ്ടായില്ല. കേരളം രൂപംകൊണ്ട ശേഷം ഭൂമി ലോ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി.

കൃഷി വകുപ്പിന് കീഴിലായിരുന്ന ഭൂമി കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍ നായരാണ് വിട്ടുകൊടുത്തത്. കോണ്‍ഗ്രസ് അംഗമായിരുന്ന ദേവസിക്കുട്ടി നടപടിയെ ചോദ്യം ചെയ്തിരുന്നു. എം.എന്‍ മറുപടിയും പറഞ്ഞു. 
എതിര്‍പ്പുകളുണ്ടെങ്കില്‍ അന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - pinarayi vijayan dyfi conference kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.