തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ കൂടുതലാണെങ്കിലും തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം കുറവാണെന്നും ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണായി വിജയൻ. ഇതിന് വിവിധ കാരണങ്ങളുണ്ട്. അവ കണ്ടെത്തി തരണം ചെയ്താലേ സ്ത്രീ പങ്കാളിത്തം ഉയര്‍ത്താനാകൂവെന്നും ഇതിനായി വീടുകളില്‍ നിന്നുതന്നെ ബോധവത്കരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള നോളജ് ഇക്കണോമി മിഷന്റെ ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയില്‍ ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ കൈമാറലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
40 വയസ്സില്‍ താഴെയുള്ള തൊഴിലന്വേഷകരായ മുഴുവന്‍ സ്ത്രീകളെയും അടുത്ത ഘട്ടത്തില്‍ ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ ഭാഗമാക്കും. ഇതുവരെ 26,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ 1510 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്. എച്ച്.ഡി.എഫ്.സി ലൈഫില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ച വി.എ. ചിഞ്ചുവിന് മുഖ്യമന്ത്രി ലെറ്റര്‍ കൈമാറി. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ഡോ.ആര്‍. ബിന്ദു, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.