വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന നിർബന്ധം -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന്​ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധന നിർബന്ധമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ മുതൽ കേന്ദ്രസർക്കാറിനോട്​ സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്​. വന്ദേഭാരത്​ മിഷൻ വഴി വരുന്ന യാത്രക്കാരും ഇത്​ പിന്തുടരണമെന്നാണ്​ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കി.

സ്വകാര്യ വിമാന കമ്പനിയായ സ്​പൈസ്​ജെറ്റിൻെറ​ 300 ചാർ​ട്ടേർഡ്​ വിമാനങ്ങൾക്ക്​ സംസ്ഥാനം അനുമതി നൽകിയിരുന്നു. സ്​പൈസ്​ ജെറ്റിൻെറ വിമാനത്തിലെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന നിർബന്ധമാക്കുമെന്ന്​ കമ്പനി തന്നെ അറിയിച്ചിരുന്നു. ഇതേ മാതൃക മറ്റ്​ കമ്പനികളും തുടരണമെന്നാണ്​ സംസ്ഥാന സർക്കാറിൻെറ ആഗ്രഹം. ആൻറിബോഡി ടെസ്​റ്റിന്​ ചെലവ്​ കുറവാണ്​. പ്രവാസികൾക്ക്​ ഏറ്റവും അനുയോജ്യമായ പരിശോധന ഇതാണ്​. കോവിഡ്​ ടെസ്​റ്റ്​ നടത്താൻ സാമ്പത്തികമായി കഴിയാത്ത പ്രവാസികൾക്ക്​ കേന്ദ്രം സഹായം നൽകണം. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും ഒരേ വിമാനത്തിൽ കൊണ്ടു വരാനാവില്ല.

കോവിഡ്​ പരിശോധനക്ക്​ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ എംബസികളുമായി ബന്ധപ്പെട്ട്​ അത്​ ഏർപ്പെടുത്തി നൽകണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഖത്തറിൽ കോവിഡ്​ നെഗറ്റീവായവർക്ക്​ മാത്രമാണ്​ പൊതുഇടങ്ങളിൽ പ്രവേശിക്കാൻ അനുമതി. ഇവിടെ മറ്റൊരു പരിശോധനയുടെ ആവശ്യമില്ല. യു.എ.ഇയിലും വിമാന യാത്രക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തുന്നുണ്ട്​. ഇതുപോലെ മറ്റ്​ രാജ്യങ്ങളിലും പരിശോധന സംവിധാനം ഏർപ്പെടുത്തണമെന്നാണ്​ സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi vijayan on covid test-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.