അന്ന് ‘കുടുംബം നോക്കട്ടെ’, ഇന്ന് ‘പാർട്ടി നോക്കും’; ചർച്ചയായി രണ്ട്​ നിലപാട്

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ​ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സി​ൽ പാ​ർ​ട്ടി ഒ​ന്ന​ട​ങ്കം പ്ര​തി​രോ​ധ​മു​യ​ർ​ത്തി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കെ, അ​ഞ്ച് വ​ർ​ഷം മു​മ്പ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷി​നെ​തി​രാ​യ കേ​സി​ലെ പാ​ർ​ട്ടി നി​ല​പാ​ട് ച​ർ​ച്ച​യാ​കു​ന്നു. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പാ​ർ​ട്ടി നി​ല​പാ​ട്. കേ​സു​ക​ൾ കു​ടും​ബം നോ​ക്കി​ക്കൊ​ള്ളു​മെ​ന്ന നി​ല​യി​ലാ​ണ് അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ ഇ​തേ​ക്കു​റി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലു​യ​ർ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ​തും.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണി​തെ​ന്ന്​ അ​ന്ന് പ്ര​തി​ക​രി​ച്ച പി​ണ​റാ​യി, ഏ​ജ​ൻ​സി​യു​ടെ കൈ​യി​ലു​ള്ള​ത് എ​ന്തെ​ന്ന​റി​യാ​തെ അ​തേ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടു​മെ​ടു​ത്തു. ‘എ​ന്തെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ നാ​ട്ടി​ൽ നി​യ​മ​ങ്ങ​ളു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ആ ​കു​ടും​ബം സ്വീ​ക​രി​ക്കും. അ​ക്കാ​ര്യ​ത്തി​ൽ ന​മു​ക്കി​പ്പോ​ൾ ഉ​റ​പ്പി​ച്ചൊ​ന്നും പ​റ​യാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ജ​ൻ​സി ഇ​വി​ടെ​യെ​ത്തി​യ​ത്. അ​വ​രു​ടെ കൈ​യി​ൽ എ​ന്താ​ണു​ള്ള​തെ​ന്ന് അ​റി​യാ​തെ, അ​തി​നെ​പ്പ​റ്റി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യാ​വി​ല്ല’ എ​ന്നും പി​ണ​റാ​യി അ​ന്ന് പ​റ​ഞ്ഞു.

പി​ന്നാ​ലെ മാ​സ​പ്പ​ടി കേ​സി​ൽ പാ​ർ​ട്ടി പ്ര​തി​രോ​ധ​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ, ‘കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നെ​തി​രെ​യു​ണ്ടാ​യ കേ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ കേ​സും ര​ണ്ടാ​യി​ട്ട് ക​ണ്ടാ​ൽ മ​തി’ എ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം. കോ​ടി​യേ​രി​യു​ടെ മ​ക​ന്‍റെ കേ​സി​ൽ റെ​യ്ഡ് ന​ട​ന്ന​പ്പോ​ൾ വി. ​ശി​വ​ൻ​കു​ട്ടി മാ​ത്ര​മാ​ണ് മ​രു​തം​കു​ഴി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഇ.​ഡി സം​ഘ​മെ​ത്തി​യ​പ്പോ​ൾ പാ​ർ​ട്ടി​ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണം എ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പോ​ളി​റ്റ് ബ്യൂ​റോ​യും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മ​ട​ക്കം ബു​ധ​നാ​ഴ്ച തെ​രു​വി​ലി​റ​ങ്ങി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളു​മ​ട​ക്കം ബേ​ക്ക​റി ജ​ങ്ഷ​നി​ലെ പി​ണ​റാ​യി​യു​ടെ വാ​ട​ക​വീ​ടി​ന് മു​ന്നി​ൽ കു​ത്തി​യി​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ബി​നീ​ഷ് കോ​ടി​യേ​രി വ്യാ​ഴാ​ഴ്ച​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യം. ആ​വ​ർ​ത്തി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും ബി​നീ​ഷി​ന്‍റെ അം​ഗ​ത്വം പാ​ർ​ട്ടി പു​തു​ക്കാ​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടി​യാ​ണി​ത്. 2001 മു​ത​ൽ പാ​ർ​ട്ടി അം​ഗ​മാ​യി​രു​ന്ന ബി​നീ​ഷി​ന് 2020ൽ ​ല​ഹ​രി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് മെ​മ്പ​ർ​ഷി​പ്പ് ന​ഷ്ട​മാ​കു​ന്ന​ത്. 2023ൽ ​ക​ർ​ണാ​ട​ക ഹൈ​കോ​ട​തി കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത​തു മു​ത​ൽ പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

Tags:    
News Summary - Back then, 'let the family take care', today, 'the party will take care'; Two positions discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.