തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവിനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് എന്തേ മൗനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കണക്കുകൾ വിവരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണത്തെ വിമർശിച്ചത്. മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ലെന്നും ആരോഗ്യ മന്ത്രി പങ്കെടുത്ത കണ്ണൂരിലെ അദാലത്തിൽ പോലും കോവിഡ് നിബന്ധനകൾ പാലിച്ചില്ലെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം.
'മന്ത്രിമാർ ജനങ്ങളുടെ പരാതി മേശക്ക് ഇപ്പുറം ഇരുന്ന് ജനങ്ങളുടെ പരാതി കേൾക്കുന്നു, കടലാസുകൾ വാങ്ങുന്നു. അതിൽ ജാഗ്രത പാലിച്ചുകൊണ്ടു തന്നെയാണ് കാര്യങ്ങൾ നടന്നത്. ആളുകൾ കസേരകളിൽ വിട്ട് ഇരിക്കുകയാണ്. നിങ്ങൾ അകലെ നിന്ന് എടുക്കുന്ന ഫോട്ടോയിൽ ഇത് ആൾകൂട്ടമായി വേണമെങ്കിൽ കാണിക്കാം. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന നടപടി അവിടെയൊന്നും ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി പങ്കെടുത്തതിലും ഉണ്ടായിട്ടില്ല.'
'എന്നാൽ, ഇവിടെ നടത്തിയ പ്രചരണ ജാഥയിൽ നമ്മൾ കണ്ടത് എന്താണ്? പ്രതിപക്ഷ നേതാവിനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോകുകയാണ്. അത് നൽകുന്ന സന്ദേശം എന്താണ്? ആ കാര്യത്തെക്കുറിച്ച് എന്തേ മൗനം? ഒരു മന്ത്രിയേയും പൊക്കി കൊണ്ടുപോയില്ലല്ലോ. ഇത് പലയിടത്ത് ആവർത്തിച്ചില്ലേ?' -മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.