തൃശൂർ: ഗെയില്‍ വിരുദ്ധ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിരോധികളുടെ വിരട്ടലിനോ സമ്മർദത്തിനോ സര്‍ക്കാര്‍ വഴങ്ങില്ലെന്നും വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ ഫയർമാൻ പാസിങ് ഔട്ട്പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനവിരോധികളുടെ ഏതെങ്കിലും സമര്‍ദ്ദത്തിനൊ, വിരട്ടലിനൊ വിധേയമായി സംസ്ഥാനത്തിെൻറ മുന്നോട്ടുള്ള കുതിപ്പിന് ആസൂത്രണംചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കില്ല. സംസ്ഥാനത്ത് സര്‍വതല സപര്‍ശിയായ സമഗ്രവികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒപ്പം സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കും. ഇത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഈ വികസനം തടയുന്നുവെന്നതാണ് സംസ്ഥാനത്ത് കണ്ടുവരുന്ന ദൗര്‍ഭാഗ്യകരമായ പ്രവണത. ഈ വികസനവിരോധികള്‍ ചെറുപക്ഷമാണ്. കൂടുതല്‍ ആളുകളില്ല. പലവിധ നിക്ഷിപ്ത താല്‍പ്പര്യമാണ് ഇവരെ നയിക്കുന്നത്. അവര്‍ വികസനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതിന് വഴിപ്പെട്ട് വികസനം നിര്‍ത്തിവയ്ക്കുകയും മരവിപ്പിക്കുകയോ ചെയ്യുകയും ഫലത്തില്‍ വികസനം ഉപേക്ഷിക്കുന്ന സ്ഥിതി സ്വീകരിക്കുന്ന ഒരു കാലം സംസ്ഥാനത്ത് ഉണ്ടായിരുന്നു. അതിന് ഏതായാലും അന്ത്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള നിരവധി ചെറുപ്പക്കാരുണ്ട്. യോഗ്യതക്കും ആഗ്രഹത്തിനും അനുസരിച്ച് ജോലി ലഭിക്കാത്തതിനാല്‍ അവര്‍ പുറംനാടുകളില്‍ പോവുകയാണ്. ജീവിതത്തിലെ കര്‍മശേഷിയുള്ള കാലം യുവത്വമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സേവനം നമുക്ക് നഷ്ടപ്പെടുന്നു. ഇത്തരം അഭ്യസ്തവിദ്യര്‍ക്ക് ഇവിടെതന്നെ ജോലി ലഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിന് നാട് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വികസിക്കണം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ചിലരുടെ നടപടി വികസനത്തെ തടസപ്പെടുത്തലാണ്. എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.