തിരുവനന്തപുരം: സി.പി.എം അനുകൂല കോളജ് അധ്യാപക സംഘടനകളായ എ.കെ.പി.സി.ടി.എക്കും എ.കെ.ജി.സി.ടിക്കുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു എന്ന സംഘടനകളുടെ സംയുക്ത പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
പ്രസ്താവന അവിവേകമാണെന്ന് പ്രതിവാരസംവാദപരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട സംഘടനക്ക് എങ്ങനെ ഇത്തരമൊരു പ്രസ്താവന നടത്താനായെന്നും ഇതിൽ ആശ്ചര്യം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം, അതിന്മേൽ വല്ലാതെ വികാരം കൊള്ളരുത്. അത് ഉയർത്തി വല്ലാതെ വെച്ചടിക്കുകയാണ്. കേരളത്തിെൻറ ഗുണങ്ങളെപ്പറ്റി നല്ല അഭിപ്രായം ഉള്ളപ്പോഴാണ് ഈ പറച്ചിൽ. ഗുണങ്ങളുടെ എല്ലാ ആനുകൂല്യവും പറ്റുന്നവരാണ് ഈ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ ഒന്നിന് കോളജ് തുറന്ന് ഒാൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിനെതിരെയായിരുന്നു സംഘടനകളുടെ സംയുക്ത പ്രസ്താവന. ഉത്തരവിെൻറ മറവിൽ കോളജുകളുടെ പ്രവർത്തനസമയം രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെയാക്കി ഉച്ച കഴിഞ്ഞുള്ള സമയം ഒാൺലൈൻ മൂക് കോഴ്സുകളിലൂടെ വിദ്യാർഥികളെ കച്ചവട ശക്തികൾക്ക് വിട്ടുകൊടുക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചിരുന്നു. തുഗ്ലക് പരിഷ്കാരം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. കോളജ് അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തിയ ഉത്തരവിനെതിരെയും സംഘടനകൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.