സർക്കാർ നിലപാടിൽ മാറ്റമില്ല; സുപ്രീംകോടതി വിധി നടപ്പാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിലുള്ള നിയമവശം ആലോചിച്ച് തീരുമാനിക്കും. സുപ്രീംകോടതി വിധി അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡല-മകരവിളക്ക് ഒരുക്കം മുഖ്യമന്ത്രി അവലോകനംചെയ്തു
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർഥാടകരുടെ താമസസൗകര്യം പൂർത്തിയായി വരികയാണ്. ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകാൻ ക്രമീകരണം പൂർത്തിയായി. തീർഥാടകർ തീവണ്ടിയിൽ കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താൽക്കാലിക സൗകര്യം ഏർപ്പെടുത്തും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ രാജു അബ്രഹാം, സജി ചെറിയാൻ, സുരേഷ് കുറുപ്പ്, പി.സി. ജോർജ്​, ചീഫ് സെക്രട്ടറി ടോം ജോസ്​, പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്്മകുമാർ തുടങ്ങിയവരും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ കലക്ടർമാരും വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും റെയിൽ​േവ, ബി.എസ്​.എൻ.എൽ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

എന്തുവേണമെന്ന്​ ആലോചിച്ച്​ തീരുമാനിക്കും -കോടിയേരി
തിരുവനന്തപുരം: സുപ്രീംകോടതി തീരുമാനത്തി​​​െൻറ അടിസ്ഥാനത്തിൽ എന്തുചെയ്യണമെന്ന്​ സർക്കാർ ആലോചിച്ച്​ തീരുമാനിക്കുമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ​േകാടതിവിധി എന്തായാലും നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്​. നേര​േത്തയുള്ള സാഹചര്യമാണ്​ ഇപ്പോഴുമുള്ളത്​. ശബരിമലയിൽ വരുന്ന സ്​ത്രീകൾക്ക്​ സംരക്ഷണം നൽകണമോയെന്നത്​ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം -മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സുപ്രീംകോടതി വിധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വാഗതം ചെയ്തു. സുപ്രീംകോടതി തീരുമാനം സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്​. സ്​ത്രീപ്രവേശനം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച്​ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സുപ്രീംകോടതി സമവായത്തിന്​ അവസരം നൽകിയെങ്കിലും മുഖ്യമന്ത്രി പ്രശ്‌നം സങ്കീര്‍ണമാക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan Again Says SC Order-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.