തിരുവനന്തപുരം: ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈകോടതിവിധിയുടെ വിവിധ വശങ്ങൾ പഠിക്കുകയും പരിശോധിക്കുകയും ചെയ്തശേഷം സർക്കാർ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണിത്. അത് പൊതുവെ അംഗീകരിക്കപ്പെട്ട് നടപ്പാക്കി വന്നതാണ്. മാറിമാറിവന്ന സർക്കാറും സ്കോളർഷിപ് നടപ്പാക്കിവന്നിരുന്നു.
വിഷയത്തിൽ ഹൈകോടതി ഒരുവിധി പുറപ്പെടുവിച്ചു. ഹൈകോടതി പറഞ്ഞുള്ള കാര്യങ്ങൾ എന്തൊക്കെയാണ്, അതിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ചെല്ലാം പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയായതിന് ശേഷമേ ഇക്കാര്യത്തിൽ നിലപാടെടുക്കാനും എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനും പറ്റൂവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
കോടതിവിധി നടപ്പാക്കുമെന്ന മന്ത്രി എം.വി. േഗാവിന്ദെൻറ പരാമർശം കോടതിവിധിയോടുള്ള ബഹുമാനമായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധിയുടെ നാനാവശങ്ങൾ പരിശോധിച്ചശേഷം നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആവർത്തിക്കുന്നതിനിടെ അതിന് വിപരീതമായി മന്ത്രി എം.വി. ഗോവിന്ദൻ രാവിലെ പ്രതികരിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
'ഹൈകോടതിയുടെ വിധിയെ മാനിക്കണമല്ലോ ഒരു മന്ത്രി. അതിെൻറ ഭാഗമായിട്ടുള്ള വാചകമായിട്ടാണ് അതിനെ കണക്കാക്കേണ്ടത്. കോടതിവിധി നടപ്പാക്കില്ല എന്ന് പറയാൻ പറ്റോ. സാധാരണനിലയിൽ അങ്ങനെ പറയാനാവില്ലല്ലോ.
ഹൈകോടതിയോടുള്ള ബഹുമാനം എല്ലാവരും പ്രകടിപ്പിക്കുമല്ലോ, അതിെൻറ ഭാഗമായി കണ്ടാൽ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, വിധിയുടെ നാനാവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അത് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുകയെന്നും കൂട്ടിച്ചേർക്കാനും മുഖ്യമന്ത്രി മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.