സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന്​ ബന്ധുക്കൾ; പൊലീസ്​ സംസ്​കരിക്കും

കണ്ണൂർ: പിണറായി കൊലപാതക പരമ്പരയിലെ പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന്​ ബന്ധുക്കൾ. സൗമ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതുകൊണ്ടുതന്നെ മൃതദേഹം ഏറ്റുവാങ്ങുന്നില്ലെന്നും സഹോദരി കണ്ണൂര്‍ സെന്‍ട്രൽ ജയില്‍ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. കേസ്​ അന്വേഷണം സംബന്ധിച്ചും ബന്ധുക്കൾക്കിടയിൽ അതൃപ്​തിയുണ്ട്​. പൊലീസ്​ അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും സൗമ്യ പ്രതിചേർക്കപ്പെട്ട കൊലപാതകങ്ങളിൽ മറ്റു​ ചിലർക്കും പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സൗമ്യയുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പൊലീസ്​ പരിശോധിച്ചിരുന്നു. എന്നാൽ, ഇതിൽ മറ്റ്​ ആളുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവെക്കുന്ന പരാമർശങ്ങളില്ലെന്നാണ്​ പൊലീസ്​ പറയുന്നതെന്നും ഇക്കാര്യത്തിൽ സംശയം ബാക്കി നിൽക്കുന്നുവെന്നുമാണ്​ ബന്ധുക്കൾ പറയുന്നത്​.  മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ലെങ്കിൽ നടപടികൾക്കു ശേഷം പയ്യാമ്പലത്ത്​ സംസ്​കാരം നടത്തുമെന്ന്​ ടൗൺ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Pinarayi series murder case accused Soumya body buried police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.