ആർ.എസ്.എസ് പ്രവർത്തകന്‍റെ  കൊലപാതകം; ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കണ്ണൂരിൽ ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ  കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് ഇതൊന്നും തടസമാകില്ല. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. സംഭവം കൂടുതൽ മോശമായ തലത്തിലേക്കു വളരാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു ആണ് കഴിഞ്ഞദിവസം വെ​ട്ടേ​റ്റു മ​രി​ച്ചത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ പാ​ല​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തു​െ​വ​ച്ചാ​ണ് ബി​ജു​വി​നു ​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ബി​ജു​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു.

2016 ജൂ​ൈ​ല 11ന് ​രാ​മ​ന്ത​ളി കു​ന്ന​രു​വി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ സി.​വി. ധ​ന​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ 12-ാം പ്ര​തി​യാ​ണ് ബി​ജു.

News Summary - pinarayi on rss activist murder at kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.