മതനിരപേക്ഷത തകർക്കുന്നവർ പൊലീസിനെയും ദുർബലപ്പെടുത്താൻ നോക്കും -മുഖ്യമന്ത്രി

കണ്ണൂർ: പൊലീസിനുനേരെ ചിലരുയർത്തുന്ന ഒറ്റപ്പെട്ട ശബ്​ദങ്ങളിൽ ചിലത്​ മതനിരപേക്ഷത തകർക്കാനുള്ളത്​ കൂടിയാണെന്ന്​ തിരിച്ചറിയണമെന്ന്​ മുഖ്യമന്തി പിണറായി വിജയൻ. അതിനാൽ, ​പൊലീസിന്​ പൊലീസ്​ ആണ്​ മതവും ജാതിയുമെന്ന ഉയർന്ന ബോധം ഉണ്ടാവണമെന്നും കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന കെ.എ.പി നാലാം ബറ്റാലിയന്‍-എം.എസ്​.പി പാസിങ്​ ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കവേ മുഖ്യമന്ത്രി ഉണർത്തി. നാടി​​​െൻറ മതനിരപേക്ഷ ഭദ്രത തകര്‍ക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ഹീനശ്രമങ്ങളെ ശക്തമായി നേരിടുമെന്ന്​ അദ്ദേഹം പറഞ്ഞു.

അടുത്തകാലത്തായി, മതനിരപേക്ഷത ആപത്താണെന്ന് കാണുന്നവര്‍ അത് തകര്‍ക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതത്തെയും ജാതിയെയും ഉപയോഗിക്കുകയാണ് ചിലർ. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് പ്രായോഗികമായി നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള വലിയ വിഭാഗമാണ് പൊലീസ്. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണ് കേരള പൊലീസ്​ സ്വീകരിച്ചുവരുന്നത്. എന്നാല്‍, പൊലീസിനുനേരെ ഒറ്റപ്പെട്ട എതിര്‍ശബ്​ദങ്ങളും ഇവിടെയുണ്ടായി. മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയില്‍നിന്നാണ് ഇത്തരം ശബ്​ദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ജാതിയുടെയും മതത്തി​​​െൻറയും പേരില്‍ സേനയെ ചേരിതിരിക്കാനുള്ള ശ്രമവും ഇവര്‍ നടത്തി. ​െപാലീസിനെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണം.

ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന രീതിയില്‍ ​െപാലീസിനെ പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാറി​​​െൻറ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ സേനയില്‍ കൂടുതലായി വരുന്നത് ​െപാലീസി​​​െൻറ മുഖച്ഛായ മാറ്റും. ജനങ്ങളുമായി നേരിട്ട്​ ഇടപെടുന്നവരെന്ന നിലയിൽ സർക്കാറിനെ അളക്കുന്നത്​ പൊലീസി​​​െൻറ പ്രവർത്തനം നോക്കിയാണെന്ന ബോധം സേനാംഗങ്ങൾക്ക്​ വേണമെന്ന്​ മുഖ്യമ​ന്ത്രി ഉണർത്തി.

വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി, ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ, ആംഡ്​ പൊലീസ്​ ​െഎ.ജി ഇ.ജെ. ജയരാജൻ, ഡി.​െഎ.ജി കെ. ശഫീൻ അഹമ്മദ്​, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറ്​ കോറി സൻജയ്​കുമാർ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.വി. സുമേഷ്​, വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, ആന്തൂർ നഗരസഭ ചെയർപേഴ്​സൻ പി.കെ. ശ്യാമള തുടങ്ങിയവർ ചടങ്ങിൽ പ​െങ്കടുത്തു. ​മലബാർ സ്​പെഷൽ പൊലീസിലെ 425ഉം കെ.എ.പി നാലാം ബറ്റാലിയനിലെ 422ഉം പേരാണ്​ പരിശീലനം പൂർത്തീകരിച്ച്​ ഇന്നലെ സേനയുടെ ഭാഗമായത്​.

Tags:    
News Summary - Pinarayi on religious harmony-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.