ജനം ടി.വിയെ ബി.ജെ.പി തള്ളിപ്പറഞ്ഞത്​ കടന്ന കൈയ്യായിപ്പോയി -പിണറായി

തിരുവനന്തപുരം: 'ജനം ടി.വി' ചാനലുമായി പാർട്ടിക്ക്​ ബന്ധമില്ലെന്ന ബി.​െജ.പി നേതാക്കളുടെ പ്രസ്​താവനയെ പരിഹസിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ''ജനം ടി.വിയെ ബി.ജെ.പി തള്ളിപ്പറഞ്ഞത്​ കടന്ന കൈയ്യായിപ്പോയി. ചാനലിനെ തള്ളിപ്പറഞ്ഞത്​ എന്തിൻെറ പേരിലാണെന്ന്​ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല' -അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത്​ കേസിൽ 'ജനം ടി.വി' കോർഡിനേറ്റിങ്​ എഡിറ്റർ അനിൽ നമ്പ്യാരെ കസ്​റ്റംസ്​ ചോദ്യം ചെയ്​ത സാഹചര്യത്തിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രസ്​താവന. ബി.ജെ.പിക്ക്​ അങ്ങനെ ഒരു ചാനലേ ഇല്ലെന്നാണ്​ സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പറഞ്ഞത്​. ചാനലിൽ ബി.ജെ.പിക്കാർ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്​ വിമർശനത്തിനിടയാക്കിയതോടെ അടുത്ത ദിവസം 'ഉടമസ്​ഥാവകാശം പാർട്ടിക്കില്ല എന്നാണ്​ ഉദ്ദേശിച്ചതെന്ന്'​ പറഞ്ഞ് അദ്ദേഹം​ തടിയൂരിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT