രണ്ട്​ ലക്ഷം പ്രവാസികളെ ക്വാറൻറീൻ ചെയ്യാൻ സൗകര്യമുണ്ട്​ -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിച്ചാൽ ക്വാറൻറീൻ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​​ മുഖ്യമന്ത് രി പിണറായി വിജയൻ. രണ്ട്​ ലക്ഷം പേരെ ക്വാറൻറീൻ ചെയ്യാനുള്ള സൗകര്യമാണ്​ ഒരുക്കിയിരിക്കുന്നത്​. അതിൽ കൂടുതൽ ആളുകൾ എത്തിയാലും പ്രശ്​നമില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്രസർക്കാറിൽ നിന്ന്​ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. അത്​ വരെ പ്രവാസികൾ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ സുരക്ഷിതമായി കഴിയണം.

പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും പ്രവാസികൾക്ക്​ വേണം. നോർക്ക റൂട്ട്​സും ഇക്കാര്യം ശ്രദ്ധിക്കണം. കേന്ദ്രസർക്കാർ വിമാനം ഏർപ്പെടുത്തിയാൽ ഗർഭിണികൾ, പ്രായമായവർ, കോവിഡല്ലാതെ മറ്റ്​ രോഗങ്ങളുള്ളവർ എന്നിവർക്ക്​ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi on NRI Come back-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.