തിരുവനന്തപുരം: കേരളത്തിെൻറ പുനർനിർമാണത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇൗ ആവശ്യം ഉന്നയിക്കും.
വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി സമയം നൽകിയിരിക്കുന്നത്. പാക്കേജിെൻറ വിശദാംശങ്ങൾ ഉടൻ തന്നെ കേന്ദ്രത്തിന് കൈമാറും. പ്രളയത്തിെൻറ രൂക്ഷതയും സംഭവിച്ച നാശനഷ്ടങ്ങളുെട വ്യാപ്തിയും ബോധ്യപ്പെടുത്തും. കടമെടുപ്പ് പരിധി ഉയർത്തണമെന്ന് ഇതിനകം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.